)
തിരുവനന്തപുരം: ഗവർണർക്കെതിരെ കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം. പ്രതിഷേധത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറി. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ജനൽ വഴിയും എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് കയറി.
എസ്എഫ്ഐ പ്രവർത്തകർ പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി തിരിച്ചും നേരിട്ടു. സെനറ്റ് ഹാളിലേക്ക് പ്രവേശിച്ച പ്രതിഷേധക്കാർ വിസിയുടെ ചേംബറിന് സമീപം വരെയെത്തി. പിന്നീട് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്ഥലത്തെത്തി.
എംവി ഗോവിന്ദൻ എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വൈസ് ചാൻസലർ ജനാധിപത്യപരമായി പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ കേരളത്തിലെ വിദ്യാർഥികളും പൊതുജനാധിപത്യ സംവിധാനങ്ങളും അതിന് വഴിങ്ങില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സമരക്കാർക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സർവകലാശാലയിൽ സംഘർഷം നടക്കുന്ന സമയത്ത് വിസിയുടെ ചുമതലയുള്ള ഡോ. സിസ തോമസ് സർവകാലാശാലയിലുണ്ടായിരുന്നില്ല. ഇനി വിസിയെ സർവകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.