ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; ഇന്ന് വിധിയില്ല

ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല പുനഃപരിശോധനാ ഹര്‍ജികളുടെ സുപ്രീംകോടതി വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. 

Last Updated : Feb 6, 2019, 03:11 PM IST
ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; ഇന്ന് വിധിയില്ല

ന്യൂഡല്‍ഹി: ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല പുനഃപരിശോധനാ ഹര്‍ജികളുടെ സുപ്രീംകോടതി വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. 

വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചു. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച വാദത്തിന്‍റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്കാണ് അവസരം നല്‍കിയത്. രണ്ടരമണിക്കൂറോളം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ അഭിഭാഷകര്‍ വാദം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെക്ഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന്‍ ഇന്ദിരാ ജെയ്സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.

അതേസമയം, കുംഭമാസ പൂജയ്ക്ക് നട തുറക്കും മുന്‍പ് വിധിയുണ്ടാകില്ല എന്നും സൂചനയുണ്ട്. 

 

Trending News