ശബരിമല നട ഇന്ന്‍ തുറക്കും

വൈകിട്ട് അഞ്ചിന് തന്ത്രി കണഠരര് മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍‌ നടതുറന്ന് ദീപം തെളിയിക്കും.  

Last Updated : Oct 17, 2019, 01:17 PM IST
ശബരിമല നട ഇന്ന്‍ തുറക്കും

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.

വൈകിട്ട് അഞ്ചിന് തന്ത്രി കണഠരര് മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍‌ നടതുറന്ന് ദീപം തെളിയിക്കും. 

ഇന്ന്‍ മറ്റ് പൂജകളൊന്നുമില്ല. നാളെ രാവിലെ നെയ്യഭിഷേകത്തോടെ പൂജകള്‍ തുടങ്ങും. തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ സഹസ്രകലശം, കലശാഭിഷേകം, ലക്ഷാര്‍ച്ചന, പടിപൂജ എന്നിവ നടക്കും. 

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി തിരഞ്ഞെടുത്ത എ.കെ.സുധീര്‍ നമ്പൂതിരിയും എം.എസ്. പരമേശ്വരന്‍ നമ്പൂതിരിയും ഇരുമുടികെട്ടുമായി ഇന്ന് മലകയറും. ഇനിയുള്ള പതിമൂന്ന് മാസക്കാലം ഇരുവരും സന്നിധാനത്തുണ്ടാവും.

മണ്ഡലമാസ പൂജകള്‍ക്കായി ശബരിമല തുറക്കുന്ന നവംബറിലായിരിക്കും പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാണ് ഇരുക്ഷേത്രവും തുറക്കുന്നത്.  

 

Trending News