)
പാലക്കാട്: ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും കൂട്ടുകച്ചവടക്കാരാണെന്നും പല കാര്യങ്ങളിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹെഡ് മാഷാണ് ഷാഫിയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു.
ഷാഫി പലരെയും കണ്ടാൽ ബെംഗളൂരുവിലേക്ക് ക്ഷണിക്കുകയാണ്. ഷാഫിക്കെതിരെ പല ആരോപണങ്ങളും ഉണ്ടെന്നും അത് പിന്നീട് പുറത്ത് വിടുമെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. ലൈംഗികാതിക്രമം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്നും സിപിഎം ആരോപിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റേത് തനിക്കെതിരെയുള്ള ആരോപണം അല്ലെന്നും അധിക്ഷേപം ആണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. ആദ്യം വർഗീയവാദിയാക്കാൻ ശ്രമിച്ചുവെന്നും അത് വിജയിക്കാതെ വന്നതോടെ അടുത്തത് കൊണ്ടുവന്നിരിക്കുകയാണെന്നും നിയമനടപടി ആലോചിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.