ഷഹ്‌ലയുടെ മരണ൦: പാമ്പു കടിച്ചെന്നത് 'സംശയം' മാത്രം!!

ക്ലാസ് മുറിയില്‍ നിന്ന് പാമ്പ്‌ കടിയേറ്റ് ഷഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഹൈക്കോടതി. 

Updated: Dec 7, 2019, 12:28 PM IST
ഷഹ്‌ലയുടെ മരണ൦: പാമ്പു കടിച്ചെന്നത് 'സംശയം' മാത്രം!!

ക്ലാസ് മുറിയില്‍ നിന്ന് പാമ്പ്‌ കടിയേറ്റ് ഷഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഹൈക്കോടതി. 

സംഭവത്തില്‍ പ്രതികളായ ബത്തേരി സർവജന ഹൈസ്കൂൾ അദ്ധ്യാപകനായ ഷജിൽ, വൈസ് പ്രിൻസിപ്പൽ കെകെ മോഹനൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി .

കൂടാതെ, പാമ്പു കടിയേറ്റാണോ കുട്ടി മരിച്ചതെന്ന കാര്യം സംശയം മാത്രമാണെന്നും പോസ്റ്റുമോര്‍ട്ടം നടത്താത്തതിനാല്‍ അത് ശാസ്ത്രീയമായി തെളിയിക്കാനാകുമോ എന്ന് കോടതി ചോദിച്ചു. 

എന്നാൽ കുട്ടിയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോർട്ടം നടത്താതിരുന്നതെന്നും പാമ്പുകടിയേറ്റാണ് മരണമെന്നുള്ളതിന് മറ്റു തെളിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഷഹല ഷെറിന്‍ പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് എങ്ങനെ സ്ഥാപിക്കാനാകു൦ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാത്തതിന്റെ പേരില്‍ അധ്യാപകര്‍ക്കുമേല്‍ എങ്ങനെ കുറ്റം ചുമത്താനാകുമെന്നും കോടതി ചോദിച്ചു.

പൊതുജനരോഷം തടുക്കാനുള്ള പുകമറയായിട്ടാണ് തങ്ങള്‍ക്കുനേരെ അനാവശ്യ കേസ് റജിസ്റ്റര്‍ ചെയ്തതാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന ആരോപണം തെറ്റാണ്. പാമ്പു കടിച്ചെന്നതു സംശയം മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

കേസിൽ പ്രതികളായ സ്കൂൾ അദ്ധ്യാപകരെ തത്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസും ഹൈക്കോടതിയിൽ പറഞ്ഞു. നവംബര്‍ 20ന് വൈകീട്ട് 3.30-ഓടെയാണ് ക്ലാസ് മുറിയിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്ന് ഷഹ്‌ല ഷെറിന് പാമ്പു കടിയേറ്റത്.

സംഭവത്തില്‍ സ്കൂളിലെ പ്രിന്‍സിപ്പിള്‍, വൈസ് പ്രിന്‍സിപ്പിള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ എന്നിവരെ പ്രതി ചേര്‍ത്ത് പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.