#മീടൂ ആരോപണത്തില്‍ കുടുങ്ങിയ നടന് അലന്‍സിയര്‍ ലോപ്പസിന് വീണ്ടും തിരിച്ചടി.നടനുമായി ചെയ്യാനുദ്ദേശിച്ചിരുന്ന സിനിമ വേണ്ടെന്ന് വെയ്ക്കുന്നുവെന്ന് ക്യാമറാമാനായ ഷാജി പട്ടണം അറിയിച്ചു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. നടി ദിവ്യാ ഗോപിനാഥിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഷാജിയുടെ പ്രഖ്യാപനം.
അലൻസിയർക്കൊപ്പം പ്രവർത്തിച്ച സിനിമയുടെ സെറ്റില്‍ നാലുതവണ മോശം അനുഭവം ഉണ്ടായിയെന്നാണ് താരം വെളിപ്പെടുത്തിയത്.
ആദ്യ സംഭവം ഊണ് മേശയ്ക്കരികിൽ വച്ച് ഒരു താരം സ്ത്രീകളോടെങ്ങനെ പെരുമാറുന്നുവെന്ന് അശ്ലീല ചുവയോടെ വിവരിക്കുന്നതിനിടയിൽ തന്റെ മാറിടത്തിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
പിന്നൊരിക്കൽ വേറൊരു നടിക്കൊപ്പം മുറിയിലേക്ക് ഇടിച്ചു കയറി വന്ന് നമ്മുടെ ശരീരത്തെ അറിയണം എന്ന് ഉപദേശിച്ചു.
മറ്റൊരിക്കൽ ആർത്തവ സമയത്ത് മുറിയിൽ വിശ്രമിക്കുമ്പോൾ മദ്യപിച്ചെത്തിയ അലൻസിയർ വാതിലിൽ തൊഴിക്കുകയും മുറിയിൽ തള്ളിക്കയറി ലോക്ക് ചെയ്ത് കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു.
പലപ്പോഴും മുഖം കൊണ്ട് വൃത്തികെട്ട ഗോഷ്ടികൾ കാണിച്ചു. ഒരിക്കൽ മുറിയിലേക്ക് ബലമായി കയറി ഉറങ്ങിക്കിടന്ന തനിക്കൊപ്പം കയറിക്കിടന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചതായും നടി ആരോപിച്ചു