Athulya Suicide Case Updates: മകള്‍ക്ക് ഒന്നര വയസ്സുള്ള സമയത്ത് സതീഷിനെതിരെ മകള്‍ കേസ് കൊടുത്തിരുന്നുവെന്നും രണ്ടാമത്തെ കൗണ്‍സിലിംഗ് കഴിഞ്ഞപ്പോള്‍ അവനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അമ്മ.

കൊല്ലം: ഷാർജയിൽ മലയാളി യുവതി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി അമ്മ രംഗത്ത്. അതുല്യയുടേത് കൊലപാതകമാണെന്ന് അമ്മ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
തന്റെ മകൾ ജീവനൊടുക്കില്ലെന്ന് പലകുറി ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് സതീഷ് മകളെ കൊലപ്പെടുത്തിയതാണെന്നുമാണ് അമ്മ പറഞ്ഞത്. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ മകള്‍ക്ക് നല്കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കി നോക്കിയിരുന്നു. അത് 50 പവന് ഉണ്ടായിരുന്നില്ല എന്നും പറഞ്ഞ് അന്ന് തുടങ്ങിയതാണ് മകള്ക്കെതിരായയുള്ള ഉപദ്രവം എന്നാണ് അമ്മ പറയുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് അതുല്യവീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്നു മുതൽ പുതിയ ജോലിയില്‍ പ്രവേശിക്കേണ്ടതാണെന്നും മകൾ പറഞ്ഞിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു. മകള്‍ക്ക് ഒന്നര വയസ്സുള്ള സമയത്ത് സതീഷിനെതിരെ മകള്‍ കേസ് കൊടുത്തിരുന്നുവെന്നും രണ്ടാമത്തെ കൗണ്‍സിലിംഗ് കഴിഞ്ഞപ്പോള്‍ തന്നെ അറിയിക്കാതെ അവള് ഒപ്പിടുകയും അവനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും. ബ്രെയിന്‍വാഷ് ചെയ്തതാണ് അവളെ വീണ്ടും കൂട്ടിക്കൊണ്ട് പോയതെന്നും. ഇടയ്ക്ക് കൂട്ടുകാരുമായി വന്ന് രാത്രി സമയത്ത് മതില്‍ചാടി അവളെ വിളിച്ചിറക്കിക്കൊണ്ടു പോകാന്‍ സതീഷ് ശ്രമിച്ചിരുന്നുവെന്നും കുഞ്ഞ് കരഞ്ഞതു കൊണ്ടാണ് അന്ന് പിടിച്ചുനിര്ത്തിയതെങ്ങ് പറഞ്ഞ അമ്മ തൊട്ടടുത്ത ദിവസം സഹോദരങ്ങളെയും അമ്മയെയും വിട്ടപ്പോഴാണ് ഒപ്പം വിട്ടതെന്നും പറഞ്ഞു.
വിളിച്ചുകൊണ്ടു പോയിട്ടും പിന്നീടും പലവട്ടം സതീഷ് അതുല്യയെ ഉപദ്രവിച്ചുവെന്നും. മദ്യപിച്ചാല്‍ മാത്രമല്ല പൊതുവെ സൈക്കോപോലെയാണ് അവന്റെ പെരുമാറ്റമെന്നും പറഞ്ഞ അമ്മ അതുല്യ കൂട്ടുകാരോട് സംസാരിക്കുന്നത് അവന് ഇഷ്ടമല്ല, അവര്‍ ഫോണ്‍ വിളിക്കുന്നതില്‍ താല്പര്യമില്ല, കൂടെ പഠിച്ച കൂട്ടുകാര്‍ വഴിയില്‍വെച്ച് ഹായ് പറഞ്ഞാല്‍ അതും ഇഷ്ടപ്പെടില്ല. അങ്ങനെ വലിയ പ്രശ്നങ്ങളായിരുന്നുവെന്നും പറഞ്ഞു. മകളെ നാട്ടിലേക്ക് വരാൻ പറഞ്ഞപ്പോൾ കുഞ്ഞിന്റെ പേരുപറഞ്ഞ് അവനൊപ്പം തുടരുകയായിരുന്നുവെന്നും. ബന്ധം ഒഴിഞ്ഞാല്‍ അവളെ കൊന്ന് അവനും ചാവുമെന്നായിരുന്നു ഭീഷണിയെന്നും അതുല്യയുടെ അമ്മ പറഞ്ഞു.
ഇന്നലെയാണ് കൊല്ലം സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു മരണം. ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്അതുല്യയുടെ ഭർത്താവ് സതീഷ്. മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചുണ്ട്. സംഭവത്തില്‍ ചവറ തെക്കുംഭാഗം പോലീസ് സതീഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.