close

News WrapGet Handpicked Stories from our editors directly to your mailbox

പുരുഷാധിപത്യത്തിന് മേല്‍ ആധിപത്യം; പെണ്‍ക്കുട്ടിയെ അഭിനന്ദിച്ച് തരൂര്‍!

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് നടന്ന പരിപാടികളുടെ ഭാഗമായാണ് പെണ്‍ക്കുട്ടി പുലി വേഷം കെട്ടി ആടിയത്. 

Sneha Aniyan | Updated: Sep 16, 2019, 07:26 PM IST
പുരുഷാധിപത്യത്തിന് മേല്‍ ആധിപത്യം; പെണ്‍ക്കുട്ടിയെ അഭിനന്ദിച്ച് തരൂര്‍!

ണത്തിനോടനുബന്ധിച്ച് കേരളത്തില്‍ നടത്തപ്പെടുന്ന പ്രശസ്തമായ കലാരൂപമാണ്‌ പുലികളി. 

വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെ കാണികളെ രസിപ്പിക്കാനായി പുലി വേഷം കെട്ടി ആടുന്ന വിനോദ കലാരൂപമാണ് പുലികളി. 

ഉടുക്ക്, തകില്‍ തുടങ്ങിയ പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് കളി നടക്കുക. പുരുഷ കലാകാരന്മാരാണ് 200 വര്‍ഷം പഴക്കമുള്ള ഈ കലാരൂപ൦ തുടക്കം മുതലേ അവതരിപ്പിച്ച് വരുന്നത്. 

എന്നാല്‍, ആ പരമ്പര തകര്‍ത്ത് രംഗത്തെത്തിയ ഒരു പെണ്‍ക്കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. 

ഇപ്പോഴിതാ, കേരളത്തില്‍ പുലികളി അവതരിപ്പിച്ച ആ പെണ്‍ക്കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് നടന്ന പരിപാടികളുടെ ഭാഗമായാണ് പെണ്‍ക്കുട്ടി പുലി വേഷം കെട്ടി ആടിയത്. പെണ്‍ക്കുട്ടിയുടെ പുലികളി വീഡിയോ പങ്കുവച്ചുകൊണ്ടാണ് ശശി തരൂര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

'മലയാളികളുടെ മനം കവരുകയാണ് പുലി വേഷം കെട്ടിയാടുന്ന ഈ പെണ്‍ക്കുട്ടി' എന്നാണ് ശശി തരൂര്‍ തന്‍റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.