തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണു; ശശി തരൂരിന് പരിക്ക്

ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്.

Updated: Apr 15, 2019, 11:35 AM IST
തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണു; ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്.

ത്രാസ് പൊട്ടി ഹുക്ക് തലയിൽ പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. 

ഉടൻതന്നെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശശി തരൂരിന്‍റെ തലയിൽ 6 സ്റ്റിച്ച് ഉണ്ട്.