)
തൃശൂർ: തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച സിപി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ നടക്കും. അപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയും അമ്മയും തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂർ മുണ്ടൂരിലെ വീട്ടിൽ ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ പൊതുദർശനം ഉണ്ടാകും.
ഷൈനിന്റെ വിദേശത്തുള്ള സഹോദരിമാർ ശനിയാഴ്ച രാത്രിയോടെ നാട്ടിലെത്തും. തിങ്കളാഴ്ച പരികർമ്മല മാതാ പള്ളിയിൽ സംസ്കാരം നടത്താനാണ് കുടുബത്തിന്റെ തീരുമാനം. ഷൈൻ ടോം ചാക്കോയ്ക്കും അമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പിതാവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായതിന് ശേഷം ഷൈൻ ടോം ചാക്കോയുടെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഷൈനിനെയും അമ്മയെയും ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ഷൈൻ ടോം ചാക്കോയ്ക്ക് കൈക്കും അമ്മയ്ക്ക് നടുവിനുമാണ് പരിക്കേറ്റത്. ഇരുവരും തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.