കൊച്ചി: ചോദ്യം ചെയ്യലിന് പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് പൊലീസ്. എൻഡിപിഎസ് സെക്ഷൻ 27, 29 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. ഷൈനിനെതിരെ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്.
ലഹരി ഉപയോഗം, ലഹരി ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുക, അതിൽ പങ്കാളിയാകുക അടക്കമുള്ള കുറ്റങ്ങളാണ് ഷെനിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഷൈനിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. മൂന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്. വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് പൊലീസ് നടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read: Asha Workers: ആശാ വർക്കർമാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയ നടപടി മരവിപ്പിച്ചു; സർക്കാർ ഉത്തരവിറക്കി
ഷൈനിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ തനിക്ക് അറിയാമെന്നായിരുന്നു ഷൈൻ മൊഴി നൽകിയത്. പൊലീസിന്റെ തുടർച്ചയായ ചോദ്യങ്ങൾക്ക് മുന്നിൽ നടന് അടിപതറുകയായിരുന്നുവെന്നാണ് വിവരം. താരത്തിന്റെ ഫോൺകോളുകളും ചോദ്യം ചെയ്യലിൽ നിർണായകമായി.
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പൊലീസ് ഷൈനിനെ ചോദ്യം ചെയ്തത്. ഡാൻസാഫ് സംഘമാണ് വന്നതെന്ന് മനസിലായില്ലെന്നും ആരോ തന്നെ ആക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണ് ഓടിയതെന്നുമാണ് നടൻ പൊലീസിൽ മൊഴി നൽകിയത്. പൊലീസാണ് എത്തിയതെന്ന് അറിഞ്ഞത് പിറ്റേദിവസമാണ്. കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും നടൻ വ്യക്തമാക്കി. തമിഴ്നാട്ടിലേക്കാണ് രക്ഷപ്പെട്ടതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
താൻ രാസലഹരി ഉപയോഗിക്കാറില്ല. ലഹരി ഇടപാടുകാരുമായി തനിക്ക് ബന്ധവുമില്ലെന്നും ഷൈൻ പറഞ്ഞു. രണ്ട് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. താരത്തിന്റെ വാട്സ്ആപ്പ് ചാറ്റും ഗൂഗിൾ പേ ഇടപാടുകളും ഉൾപ്പെടെയുള്ളവ പരിശോധിച്ചതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.