Shine Tom Chacko: ഷൈൻ നോർത്ത് സ്റ്റേഷനിൽ; 32 ചോദ്യങ്ങളുമായി പൊലീസ്, വിശദമായി ചോദ്യം ചെയ്യും

ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരായി. പൊലീസ് താരത്തെ വിശദമായി ചോദ്യം ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Apr 19, 2025, 10:21 AM IST
  • താരത്തിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിരുന്നു.
  • സമീപകാലങ്ങളിൽ കൊച്ചിയിൽ ഷൈൻ താമസിച്ചിരുന്ന 6 ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
  • കൂടാതെ ഈ ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്.
Shine Tom Chacko: ഷൈൻ നോർത്ത് സ്റ്റേഷനിൽ; 32 ചോദ്യങ്ങളുമായി പൊലീസ്, വിശദമായി ചോദ്യം ചെയ്യും

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരായി. 10 മണിയോടെയാണ് ഷൈൻ ചോദ്യം ചെയ്യലിനായി എത്തിയത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് ഇന്നലെ പൊലീസ് നോട്ടീസ് അയച്ചിരുന്നു. തൃശൂരിലെ ഷൈനിന്റെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് കൈമാറിയത്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് ഷൈനിനോട് ചോദിക്കാനായി പൊലീസ് തയാറാക്കിയിരിക്കുന്നത്. 

താരത്തിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിരുന്നു. സമീപകാലങ്ങളിൽ കൊച്ചിയിൽ ഷൈൻ താമസിച്ചിരുന്ന 6 ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. കൂടാതെ ഈ ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. താരം അടുത്തിടെ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും എക്സൈസിന് ലഭിച്ച വിവരങ്ങളും  പൊലീസ് ശേഖരിച്ചു. 

ALso Read: Hawala Money: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 15 ലക്ഷം രൂപ പിടികൂടി; പണം കടത്തിയത് തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി പരിശോധനയ്ക്ക് ഡാൻസാഫ് സംഘമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷൈൻ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പൊലീസ് വിശദീകരണം തേടുക. നിലവിൽ ഷൈനിന് എതിരെ പൊലീസ് കേസെടുത്തിട്ടില്ല. ചോദ്യം ചെയ്യലിൽ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടതിന്റെ കാരണമാകും പൊലീസ് ചോദിക്കുക. ചോദ്യം ചെയ്യലിന് ശേഷം മാത്രമായിരിക്കും തുടർനടപടികളുടെ കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News