)
കൊച്ചി: ഏറെ വിവാദമായ ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയേയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു. കേസിൽ മതിയായ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഷൈനിനെ ഒഴിവാക്കി നോർത്ത് പോലീസ് ഈ മാസം അവസാനം കോടതിയിൽ റിപ്പോർട്ട് നൽകും. ഫോറൻസിക് പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ഏപ്രിലിൽ ഓപ്പറേഷൻ ഡി ഹണ്ട് എന്ന പരിശോധനയുടെ ഭാഗമായി ഡാൻസാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പോലീസ് ഹോട്ടലിലെത്തിയ വിവരമറിഞ്ഞ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ജനൽ വഴി ഇറങ്ങിയോടിയത് ഏറെ വിവാദമായിരുന്നു. ഇതേത്തുടർന്ന് നടനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
മുൻപ് നടന്ന ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈനിന് ബന്ധമില്ലെന്ന് എക്സൈസ് വ്യക്തമാക്കിയിരുന്നു. ഈ കേസിൽ പിടിയിലായ തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഷൈനിനെ വിളിച്ചുവരുത്തിയിരുന്നു. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും എന്നാൽ മെത്തഫിറ്റമിൻ ഉപയോഗിച്ചിട്ടുണ്ടെന്നും ഷൈൻ അന്ന് മൊഴി നൽകിയിരുന്നു. തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ലഹരി വിമുക്തിക്കായി ഷൂട്ടിംഗ് മാറ്റിവെച്ച് ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണെന്നും ഷൈൻ വ്യക്തമാക്കിയിരുന്നു. എക്സൈസിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിന് ലഹരി ചികിത്സ നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.