Shine Tom Chacko: 'പൊലീസ് ആണെന്ന് അറിഞ്ഞില്ല, ആക്രമിക്കാൻ വന്നെന്ന് ഭയന്ന് ഓടിയതാണ്'; ഷൈനിന്റെ മൊഴി

തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണ് ഹോട്ടൽ മുറിയിൽ നിന്നും ഓടി രക്ഷപ്പെട്ടതെന്നാണ് ഷൈൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.  

Written by - Zee Malayalam News Desk | Last Updated : Apr 19, 2025, 12:43 PM IST
  • ഡാൻസാഫ് സംഘമാണ് വന്നതെന്ന് മനസിലായില്ലെന്നും ആരോ​ തന്നെ ആക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണ് ഓടിയതെന്നുമാണ് നടൻ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
  • തമിഴ്നാട്ടിലേക്കാണ് രക്ഷപ്പെട്ടതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
  • രണ്ട് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
Shine Tom Chacko: 'പൊലീസ് ആണെന്ന് അറിഞ്ഞില്ല, ആക്രമിക്കാൻ വന്നെന്ന് ഭയന്ന് ഓടിയതാണ്'; ഷൈനിന്റെ മൊഴി

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നു. ചോ​ദ്യം ചെയ്യൽ ഒന്നരമണിക്കൂർ പിന്നിട്ടു. ഷൈനിന്റെ മൊഴി പുറത്തുവന്നു. ഡാൻസാഫ് സംഘമാണ് വന്നതെന്ന് മനസിലായില്ലെന്നും ആരോ​ തന്നെ ആക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണ് ഓടിയതെന്നുമാണ് നടൻ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. പൊലീസാണ് എത്തിയതെന്ന് അറിഞ്ഞത് പിറ്റേദിവസമാണ്. കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും നടൻ വ്യക്തമാക്കി. തമിഴ്നാട്ടിലേക്കാണ് രക്ഷപ്പെട്ടതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. 

താൻ രാസലഹരി ഉപയോ​ഗിക്കാറില്ല. ലഹരി ഇടപാടുകാരുമായി തനിക്ക് ബന്ധവുമില്ലെന്നും ഷൈൻ പറ‍ഞ്ഞു. രണ്ട് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അതേസമയം പൊലീസ് ഷൈനിന്റെ ഫോൺ പരിശോധിച്ചു. ഷൈനിനെതിരെ ​ഗൂഢാലോചനക്കുറ്റം നിലനിൽക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഫോണിൽ നിന്നും തെളിവുകൾ ലഭിച്ചാൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കസ്റ്റഡിയിലെടുക്കാൻ നിയമപരമായി സാധിക്കുമെന്നാണ് വിലയിരുത്തൽ. 

Also Read: Building Collapses: ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു, നാല് പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

10 മണിയോടെയാണ് ഷൈൻ ചോദ്യം ചെയ്യലിനായി ഹാജരായത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്നലെ താരത്തിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. തൃശൂരിലെ ഷൈനിന്റെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് കൈമാറിയത്. താരത്തിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിരുന്നു. സമീപകാലങ്ങളിൽ കൊച്ചിയിൽ ഷൈൻ താമസിച്ചിരുന്ന 6 ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. കൂടാതെ ഈ ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. താരം അടുത്തിടെ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും എക്സൈസിന് ലഭിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News