Shine Tom Chacko: 'ഈഗോയുടെ പുറത്ത് വന്ന പരാതി'; വിൻസിയുടെ പരാതിയിൽ പൊലീസിനോട് ഷൈൻ ടോം ചാക്കോ

Shine Tom Chacko: വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഷൈൻ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Apr 19, 2025, 06:29 PM IST
  • നടി വിൻസിയുടെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ
  • ഈഗോയുടെ പുറത്ത് വന്ന പരാതിയാണ് വിൻസിയുടേത് എന്നാണ് ഷൈൻ പറഞ്ഞത്
  • താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണെന്നും ഷൈൻ
Shine Tom Chacko: 'ഈഗോയുടെ പുറത്ത് വന്ന പരാതി'; വിൻസിയുടെ പരാതിയിൽ പൊലീസിനോട് ഷൈൻ ടോം ചാക്കോ

നടി വിൻസിയുടെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഈഗോയുടെ പുറത്ത് വന്ന പരാതിയാണ് വിൻസിയുടേത് എന്നാണ് ഷൈൻ പറഞ്ഞത്. ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് നടിയുടെ പരാതിയിലുള്ള പ്രതികരണം തേടിയത്. വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും വിൻസി കുടുംബ സുഹൃത്താണെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞു.

താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കിൽ വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.

Also read- Shine Tom Chacko Case: മൊഴികളിൽ വൈരുദ്ധ്യം; ഷൈൻ ടോം ചാക്കോ അറസ്റ്റിൽ, ​ഗൂഢാലോചനയ്ക്കും കേസ്

അതേസമയം, ചോദ്യം ചെയ്യലിന് പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് പൊലീസ്. എൻഡിപിഎസ് സെക്ഷൻ 27, 29 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. ഷൈനിനെതിരെ ​ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News