Shine Tom Chacko Drug Case: ഷൈൻ ടോം ചാക്കോയുടെ ലഹരിക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

Shine Tom Chacko Drug Case: ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 05:52 PM IST
  • എസിപിമാരായ കെ ജയകുമാർ,അബ്‌ദുൾ സലാം, രാജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുക.
  • ഡാൻസഫ്, സൈബർ ടീം അംഗങ്ങളും സംഘത്തിലുണ്ട്
Shine Tom Chacko Drug Case: ഷൈൻ ടോം ചാക്കോയുടെ ലഹരിക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരിക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസിപിമാരായ കെ ജയകുമാർ,അബ്‌ദുൾ സലാം, രാജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ​ഗമിക്കുക. ഡാൻസഫ്, സൈബർ ടീം അംഗങ്ങളും സംഘത്തിലുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

Add Zee News as a Preferred Source

അതേസമയം, നടി വിൻസി അലോഷ്യസിന്‍റെ പിന്നാലെ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതിയുമായി പുതുമുഖ നടി അപർണ ജോൺസും രംഗത്തെത്തി. സൂത്രവാക്യം സിനിമയുടെ സെറ്റിൽവെച്ച് തന്നോടും ഷൈൻ മോശമായി പെരുമാറിയെന്ന് അപർണ ജോൺസിന്റെ വെളിപ്പെടുത്തൽ.

ലൈംഗിക ചുവയോടെ സംസാരിച്ചു. ചിത്രീകരണത്തിനിടെ ബുദ്ധിമുട്ടുണ്ടായി. താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപൊടി മേശപ്പുറത്തേക്ക് തുപ്പിയത്. വിൻസി പങ്കുവെച്ച അനുഭവം 100 ശതമാനം ശരിയാണ്. സാധാരണ ഒരാൾ ഇടപെടുന്നത് പോലെയല്ല ഷൈൻ പെരുമാറുന്നത്. ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനർജിയാണ്. പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്. സ്ത്രീകളുള്ളപ്പോൾ അശ്ലീലം കലർന്ന രീതിയിലാണ് സംസാരിക്കുന്നത്.

സിനിമയിലെ ഐസി അംഗം അഡ്വ. സൗജന്യ വർമയോട് താൻ പരാതിപ്പെട്ടിരുന്നു. തന്‍റെ പരാതിയിൽ ഉടൻ തന്നെ ക്രൂ പരിഹാരം കാണുകയും ചെയ്തു. പിറ്റേദിവസത്തെ സീനുകൾ തലേ ദിവസം തന്നെ ചിത്രീകരിച്ച് തന്നെ സുരക്ഷിതമായി പറഞ്ഞയച്ചെന്നും താരം വെളിപ്പെടുത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News