തിരുവനന്തപുരം: കേരള തീരത്ത് കപ്പലിന് തീപിടിച്ച സംഭവത്തിൽ കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ഉടൻ തന്നെ ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് നടത്താൻ നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് മുഖ്യമന്ത്രി നിർദേശിച്ചു.
കപ്പലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. വാൻഹായ് 503 എന്ന കപ്പലിനാണ് കോഴിക്കോട് തീരത്ത് നിന്ന് 144 കിലോമീറ്റർ അകലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഉൾക്കടലിൽ വച്ച് തീപിടിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈൽ ദൂരത്തിലും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈൽ ദൂരത്തിലും അകലെ വച്ചാണ് കപ്പൽ അപകടത്തിൽപ്പെട്ടത്.
കപ്പലിൽ നിന്ന് 20 കണ്ടെയ്നറുകൾ കടലിൽ വീണതായി കോസ്റ്റ് ഗാർഡ് അറിച്ചു. കപ്പലിൽ നിന്ന് പലതവണ പൊട്ടിത്തെറിയുണ്ടായി. പൊട്ടിത്തെറിയുണ്ടായത് കപ്പലിന്റെ താഴത്തെ ഡെക്കിലാണെന്നാണ് വിവരം. കപ്പലിലെ തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. കപ്പലിലുണ്ടായിരുന്ന 22 ജീവക്കാരിൽ 18 പേർ കടലിൽ ചാടി. ഇവരെ രക്ഷപ്പെടുത്താൻ ഊർജ്ജിത ശ്രമം തുടരുന്നു.
കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി കപ്പലിനടുത്തേക്ക് തിരിച്ചു. നിലവിൽ കപ്പൽ മുങ്ങിയിട്ടില്ല. എന്നാൽ, കപ്പലിൽ അതീവ അപകടകരമായ വസ്തുക്കളാണെന്നാണ് വിവരം. അപകടകരമായ നാല് തരത്തിൽപ്പെട്ട വസ്തുക്കളാണ് കപ്പലിലുള്ളത്. തനിയെ തീപിടിക്കുന്ന ഖര ദ്രാവക രൂപത്തിലുള്ള രാസവസ്തുക്കളാണ് കപ്പലിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









