Video: എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തത് കൊണ്ടല്ല!!

ഏതെങ്കിലും ഒരു സുപ്രഭാതത്തിൽ നൂലിൽക്കെട്ടിയിറക്കി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വ്യക്തിയല്ല താനെന്നും ഈ വേഷം കെട്ടൊന്നും കണ്ട് താന്‍ മടങ്ങി പോകില്ലെന്നും ശോഭാ പറഞ്ഞു. 

Updated: Apr 17, 2019, 06:57 PM IST
 Video: എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തത് കൊണ്ടല്ല!!

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസം നിന്ന സിപിഎം പ്രവര്‍ത്തകരെ വിറപ്പിച്ച് ശോഭാ സുരേന്ദ്രന്‍. 

ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രനെതിരെ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും കൂകിവിളിക്കുകയുമായിരുന്നു. 

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ പ്രസംഗ തുടര്‍ന്ന ശോഭ പ്രവർത്തകരെയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എ സമ്പത്തിനെയും വിമര്‍ശിച്ചു.

സമ്പത്ത് പ്രചാരണത്തിനെത്തുമ്പോള്‍  ഇതു പോലെ ചെയ്യാൻ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതുകൊണ്ടല്ല എന്നായിരുന്നു ശോഭയുടെ പ്രതികരണം. 

ഏതെങ്കിലും ഒരു സുപ്രഭാതത്തിൽ നൂലിൽക്കെട്ടിയിറക്കി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വ്യക്തിയല്ല താനെന്നും ഈ വേഷം കെട്ടൊന്നും കണ്ട് താന്‍ മടങ്ങി പോകില്ലെന്നും ശോഭാ പറഞ്ഞു. 

സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിലേക്ക് സഖാക്കളെ കയറൂരിവിട്ട് വൃത്തികേട് കാണിക്കാനാണ് പരിപാടിയെങ്കിൽ ജയിലഴിയിലിട്ട് പൂട്ടാൻ ഇവിടെ നിയമമുണ്ട്, നീതി ന്യായ കോടതിയുണ്ട്, ശോഭാ സുരേന്ദ്രൻ പറഞ്ഞു.