തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ കേശവൻ (ഗുരുവായൂർ വലിയ കേശവൻ) ചരിഞ്ഞു. രണ്ട് വർഷത്തിൽ ഏറെയായി ആന ചികിത്സയിലായിരുന്നു. ഇതുവരെ ദേവസ്വത്തിന്റെ കീഴിലുള്ള ആനകളിൽ തലപ്പൊക്കത്തിൽ ഏറ്റവും വലിയ ആന കൂടിയാണ് കേശവൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുവായൂരപ്പന്റെ സ്വർണക്കോലമേന്തുവാൻ അവകാശമുള്ള ആനയായിരുന്നു വലിയ കേശവൻ. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് കേശവൻ ചരിഞ്ഞത്. 52 വയസായിരുന്നു.


ALSO READ : Manglamkunnu Karnan ചരിഞ്ഞു ; വിടവാങ്ങിയത് ഉത്സവ പറമ്പുകളിലെ 'തലയെടുപ്പിന്റെ ചക്രവ‍ർത്തി' ​


പ്രായാദ്ധിക്യത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ചികിത്സയിലായിരുന്ന വലിയ കേശവൻ. ചികിത്സ തുടരവെയാണ് ആന ചരിഞ്ഞത്. 


ഇടയ്ക്ക് രോഗം ഭേദമായി വരുകയാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പിൻകാലിനുണ്ടായ മുഴയും വാർദ്ധക്യമായതിനെ തുടർന്നുള്ള ക്ഷയ രോഗവും വലിയ കേശവനെ വീണ്ടും തളർത്തുകയായിരുന്നു. പ്രസിദ്ധനായി പാപ്പൻ ആറന്മുള മോഹൻദാസായിരുന്നു വലിയ കേശവനെ വഴി നടത്തിയിരുന്നത്. 


ALSO READ : ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം, കർഷകനായ മലപ്പുറം സ്വദേശി അറസ്റ്റിൽ


2005 ലാണ് നാകേരി മന വാസുദേവൻ നമ്പൂതിരി വലിയ കേശവനെ ഗുരുവായൂരപ്പന് നടയിരുത്തിയത്. വലിയ കേശവൻ ചരിഞ്ഞതോടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളും എണ്ണം 45 ആയി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.