മാനന്തവാടി: കുറ്റ്യാടി ചുരത്തിൽ കാർ യാത്രക്കാർക്ക് നേരെ ചിന്നംവിളിച്ച് ആക്രമിക്കാനാഞ്ഞടുത്ത് കാട്ടാന. കാട്ടാന കാർ യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഭീതിപ്പെടുത്തുന്ന ദൃശ്യമാണ്. കാറിലുണ്ടായിരുന്ന യാത്രക്കാർ തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
വയനാട് ജില്ലയിൽ ചുരം തുടങ്ങുന്നതിന് സമീപത്ത് വച്ചാണ് കാറിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ചിന്നംവിളിച്ച് ഓടിയെത്തിയ ആന കാറിൽ ഇടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ കൂടുതൽ ആക്രമിക്കാതെ ആന സ്വയം പിന്തിരിഞ്ഞ് പോകുന്നത് ദൃശ്യങ്ങളിൽ കാണാനാകും. വയനാട് വാളാട് പുത്തൂർവള്ളിയിൽ വീട്ടിൽ റിയാസാണ് കാറോടിച്ചിരുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായാണ് പോയത്. റിയാസ് തന്നെയാണ് ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതും. റോഡിൽ ആനയെ കണ്ടതോടെ റോഡരികിനോട് ചേർന്ന് കാർ നിർത്തുകയായിരുന്നു. ഇത് കണ്ടതോടെ ആന കാറിന് നേർക്ക് പാഞ്ഞടുത്തു.
ബന്ധുക്കൾ സഞ്ചരിച്ച മറ്റൊരു വാഹനം പുറകിൽ ഉണ്ടായിരുന്നു. എന്നാൽ, ആ വാഹനം കുറച്ച് ദൂരത്തിലായിരുന്നു. വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി റിയാസ് പറഞ്ഞു. കാറിന് നേരെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ആനയുടെ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.