പച്ചമനുഷ്യരെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്നു; നിലപാട് വ്യക്തമാക്കി കാനം

പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിർത്തുപോന്നിട്ടുള്ള പാർട്ടിയാണ് സിപിഐയെന്നും കാനം സൂചിപ്പിച്ചു.

Last Updated : Feb 16, 2018, 05:27 PM IST
പച്ചമനുഷ്യരെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്നു; നിലപാട് വ്യക്തമാക്കി കാനം

കോട്ടയം: പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിർത്തുപോന്നിട്ടുള്ള പാർട്ടിയാണ് സിപിഐയെന്നും കാനം സൂചിപ്പിച്ചു.
 
കോട്ടയത്ത്‌ നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിയല്ലാത്ത ഏക പാർട്ടി സിപിഐയാണെന്നും  മുഖ്യധാരാ രാഷ്ട്രീയ പാർട്ടിക്കാർ തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകൈ എടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. 

കെ. എം മാണി നയിക്കുന്ന കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ വേണ്ടെന്ന നിലപാട് കാനം ആവർത്തിച്ചു. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ മാണിയില്ലാതെയാണ് ഇടതുമുന്നണി ജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Trending News