Accident Death: കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് എസ്ഐക്ക് ദാരുണാന്ത്യം; സംഭവം കൊട്ടാരക്കരയിൽ

എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് ജീപ്പ് കാറിലേക്ക് ഇടിക്കുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 08:22 PM IST
  • അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്.
  • കൊല്ലം കടയ്ക്കൽ സ്വദേശിയായ സാബു ഓടിച്ച കാർ പൊലിക്കോട് ആനാട് വെച്ച് പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
Accident Death: കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് എസ്ഐക്ക് ദാരുണാന്ത്യം; സംഭവം കൊട്ടാരക്കരയിൽ

കൊല്ലം: കൊട്ടാരക്കരയിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ സാബു ഓടിച്ച കാർ പൊലിക്കോട് ആനാട് വെച്ച് പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. 

എതിർ ദിശയിൽ നിന്ന് വന്ന ജീപ്പ് സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വാഗൺ ആർ കാറിലായിരുന്നു സാബു സഞ്ചരിച്ചത്. 

Also Read: Illegal Liquor Sale: അനധികൃത മദ്യവിൽപ്പന; 'പറ്റ് ബുക്കും' പണവും, ഇടുക്കിയിൽ രണ്ട് പേർ പിടിയിൽ

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് ജീപ്പ് മറിയുകയും കാർ ഭാഗികമായി തകരുകയും ചെയ്തു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എസ്ഐയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News