close

News WrapGet Handpicked Stories from our editors directly to your mailbox

ജോളിയ്ക്കെതിരെ ഷാജു-സിലി ദമ്പതികളുടെ മകന്‍!!

എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായിരുന്നതായു൦ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 

Sneha Aniyan | Updated: Oct 20, 2019, 10:55 AM IST
ജോളിയ്ക്കെതിരെ ഷാജു-സിലി ദമ്പതികളുടെ മകന്‍!!

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി ഷാജു-സിലി ദമ്പതികളുടെ മകന്‍. 

രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

കൂടാതെ, എല്ലാ കാര്യങ്ങളിലും വേര്‍തിരിവുണ്ടായിരുന്നതായു൦ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 

കൂടത്തായിയിലെ വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും ഇന്നലെ മൊഴിയെടുക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥരോട് കുട്ടി പറഞ്ഞു. 

മകനെ കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായി ഷാജു പൊലീസിന് മൊഴി നല്‍കിയിരുന്നു. അച്ഛനും അമ്മയും നോക്കിക്കൊള്ളുമെന്ന് പറഞ്ഞു താന്‍ ഒഴിവാക്കിയെന്നും ഷാജു പറഞ്ഞിരുന്നു. 

ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ അറസ്റ്റിലായ ജോളിയുടെ അറസ്റ്റ് സിലിയുടെ മരണത്തിലും പൊലീസ് രേഖപ്പെടുത്തിയിരുന്നു. 

സിലിയെ ആശുപത്രിക്ക് സമീപത്തുവെച്ച്‌ സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

സിലിയുടെ മരണശേഷമാണ് ജോളിയും ഷാജുവും വിവാഹിതരാകുന്ന