100ഉം 101ഉം പഴങ്കഥ; ഇനി 112 മാത്രം!

ഫോൺ കോൾ, എസ്.എം.എസ്., ഇ-മെയിൽ, വെബ് റിക്വസ്റ്റ് എന്നിവ വഴി 112-ലൂടെ സഹായം തേടാം.

Last Updated : Dec 13, 2018, 01:20 PM IST
100ഉം 101ഉം പഴങ്കഥ; ഇനി 112 മാത്രം!

തിരുവനന്തപുരം: അടിയന്തര ആവശ്യങ്ങൾക്കൊല്ലാം ഇനി 112 എന്ന ഒരൊറ്റ ടോൾഫ്രീ നമ്പര്‍ മാത്രം സേവ് ചെയ്‌താല്‍ മതി.  

രാജ്യത്താകമാനം സഹായത്തിനായി ഒറ്റ നമ്പറെന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണിത്. ഇതോടെ, 100, 101, 108, 181 എന്നീ നമ്പറുകൾ ക്രമേണ ഇല്ലാതാകും.

പോലീസ്, ആംബുലൻസ്, അഗ്നിരക്ഷാസേന, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, മുതിർന്ന പൗരൻമാർക്കുള്ള സഹായം- ഇത്തരം ആവശ്യങ്ങള്‍ക്ക് 112 എന്ന നമ്പര്‍ ഉപയോഗിക്കാം. 

ഫോൺ കോൾ, എസ്.എം.എസ്., ഇ-മെയിൽ, വെബ് റിക്വസ്റ്റ് എന്നിവ വഴി 112-ലൂടെ സഹായം തേടാം. ഇതിനായി 14 ജില്ലകളിലായി 19 കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 

വിളിക്കുന്ന ആളുകളുടെ ലൊക്കേഷൻ കണ്ടെത്തുന്ന തരത്തിലാണ് കൺട്രോൾ റൂം. ഈ മാസം 31 മുതൽ അഞ്ചു ജില്ലകളിൽ ട്രയൽ റൺ തുടങ്ങും. കേരള പോലീസാണ് പദ്ധതിയുടെ നോഡൽ ഏജൻസി, നടത്തിപ്പ് സി-ഡാക്കും.

പ്രാദേശിക ഭാഷകള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനങ്ങള്‍ കോള്‍ സെന്‍ററുകള്‍ തുടങ്ങേണ്ടതുണ്ട്. അമേരിക്ക,യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ സമാന രീതിയില്‍ എമര്‍ജന്‍സി നെറ്റുവര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

അമേരിക്കയിലെ '911' എന്ന ഓള്‍ ഇന്‍ വണ്‍ എമര്‍ജന്‍സി സര്‍വ്വീസ് മാതൃകയില്‍ രാജ്യത്തും ഒരൊറ്റ എമര്‍ജന്‍സി ടോള്‍ഫ്രീ നമ്പര്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശത്തിന്‌ 2016ലാണ് ടെലികോം കമ്മീഷന്‍ അംഗീകാരം നല്‍കിയത്. 
 

Trending News