SIR: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം:സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേരള സർക്കാർ ഹർജി നൽകേണ്ടത് സുപ്രീം കോടതിയിലാണെന്ന് ഹൈക്കോടതി. 

Written by - Arathi N Aji | Last Updated : Nov 13, 2025, 02:29 PM IST
  • വോട്ടർ പട്ടിക പരിഷ്കരണം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
  • ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിൻ്റെ സിംഗിൾ ബെഞ്ച് നാളെ വിധി പറയും.
SIR: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം:സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേരള സർക്കാർ ഹർജി നൽകേണ്ടത് സുപ്രീം കോടതിയിലാണെന്ന് ഹൈക്കോടതി. വോട്ടർ പട്ടിക പരിഷ്കരണം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Add Zee News as a Preferred Source

തദ്ദേശ തിരഞ്ഞെടുപ്പും, വോട്ടർ പട്ടിക പരിഷ്കരണവും ഒരേ സമയത്താണ് നടക്കുന്നത്. ഇതിനാൽ തിരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നു എന്നും, ഇതിന് അടിയന്തര പ്രാധാന്യമില്ല എന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഹർജി നൽകിയത്. എസ് ഐ ആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും, പരിഷ്കരണം നീട്ടി വെയ്ക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, നടപടികൾ 55% പൂർത്തിയാക്കിയ സാഹചര്യത്തിൽ നിർത്തിവെക്കുന്നത് പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എസ്ഐഐർ പൂർത്തിയാക്കേണ്ടതുള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീകോടതിയിൽ നിലവിൽ ഉള്ളതിനാൽ തീരിമാനം എുക്കേണ്ടത് സുപ്രീംകോടതി ആണെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹർജിയിൽ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിൻ്റെ സിംഗിൾ ബെഞ്ച് നാളെ വിധി പറയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News