Road Collapsed: ആറുവരി ദേശീയപാത സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണു; 3 കാറുകൾ തകർന്നു, സംഭവം മലപ്പുറത്ത്

സർവീസ് റോഡിലേക്കാണ് ആറുവരിപ്പാത ഇടിഞ്ഞുവീണത്. മൂന്ന് കാറുകൾ അപകടത്തിൽ തകർന്നു.  

Written by - Zee Malayalam News Desk | Last Updated : May 19, 2025, 05:01 PM IST
  • കോഴിക്കോട് തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന് വീണ് അപകടമുണ്ടായത്.
  • കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപമാണ് അപകടം.
  • ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
Road Collapsed: ആറുവരി ദേശീയപാത സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണു; 3 കാറുകൾ തകർന്നു, സംഭവം മലപ്പുറത്ത്

മലപ്പുറം: ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. നിര്‍മാണം നടന്നുകൊണ്ടിരുന്ന ആറുവരിപ്പാതയാണ് ഇടിഞ്ഞുവീണത്. കോഴിക്കോട് തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന് വീണ് അപകടമുണ്ടായത്. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപമാണ് അപകടം. ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

അതേസമയം സര്‍വീസ് റോഡിലൂടെ പോയിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി തകർന്ന് വീണത്. ഇതിന് പിന്നാലെ മൂന്ന് കാറുകൾ തകർന്നു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Also Read: Plus One Admission: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചോ? നാളെ കൂടിയേ സമയമുള്ളൂ..!

ആറുവരിപ്പാത തകർന്ന് വീണതിനെ തുടർന്ന് കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വികെ പടിയില്‍ നിന്നും മമ്പുറം വഴി കക്കാട് വഴി വാഹനങ്ങൾ പോകമമെന്ന് അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News