Stray Dog Attack: തെരുവുനായ ആക്രമണം; ആലപ്പുഴയിൽ 6 പേർക്ക് പരുക്ക്

Stray Dog Attack: കടിയേറ്റവരിൽ രണ്ടുപേർക്ക് മുഖത്താണ് പരിക്കേറ്റത്

Written by - Zee Malayalam News Desk | Last Updated : May 14, 2025, 04:46 PM IST
  • ആലപ്പുഴ ചേർത്തല തണ്ണീർമുക്കം കട്ടച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്കാണ് പരുക്കേറ്റത്.
  • ഇന്ന് ഉച്ചയ്ക്കാണ് നായയുടെ ആക്രമണമുണ്ടായത്.
  • ഇവരെ വണ്ടാനം സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Stray Dog Attack: തെരുവുനായ ആക്രമണം; ആലപ്പുഴയിൽ 6 പേർക്ക് പരുക്ക്

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ആലപ്പുഴ ചേർത്തല തണ്ണീർമുക്കം കട്ടച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് നായയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരിൽ രണ്ടുപേർക്ക് മുഖത്താണ് പരിക്കേറ്റത്. ഇവരെ വണ്ടാനം സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കട്ടച്ചിറ സ്വദേശികളായ അനന്ദവല്ലി (71), രാധാകൃഷ്ണൻ (58), സദാനന്ദൻ (70), അർജുനൻ (59), ലളിത, ഉഷ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. സദാനന്ദന്റെ കണ്ണിന് പരുക്കുണ്ട്. ഉഷ ഓടുന്നതിനിടെ വീണു കൈ ഒടിഞ്ഞു. പരുക്കേറ്റവർ കോട്ടയം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ആക്രമിച്ച നായയെ പിന്നീട് നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.

അതേസമയം, സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണം കൂടി വരികയാണ്. കഴിഞ്ഞ ദിവസം, കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്കാണ് പരിക്കേറ്റത്. ഒരു കുട്ടി ഉൾപ്പെടെ 11പേർക്കാണ് അന്ന് പരിക്കേറ്റത്. കൊല്ലം അലയമൺ കരുകോണിലാണ് തെരുവുനായ 11 പേരെ ആക്രമിച്ചത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News