)
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് പേർ മരിച്ചു. ഉത്തർപ്രദേശ് മിർസാപൂരിലാണ് സംഭവം. ചുനാർ റെയിൽ വേ സ്റ്റേഷനിൽ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. ചോപാൻ-പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാർ പ്ലാറ്റ്ഫോമിൽ ഇറങ്ങാതെ എതിൽ വശത്തുകൂടി പാളം മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്ന് വന്ന നേതാജി എക്സ്പ്രസ് ട്രെയിൻ യാത്രക്കാരെ ഇടിച്ചു.
കാർത്തിക പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഛത്തീസ്ഗഢിലെ ബിലാസ്പുരിൽ ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷന് സമീപം പാസഞ്ചർ ട്രെയിൻ, ചരക്ക് ട്രെയിനിലിടിച്ച് അപകടമുണ്ടായതിന് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ദുരന്തമുണ്ടായത്. ബിലാസ്പൂരിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ ലോക്കോ പൈലറ്റും ഉൾപ്പെടുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.