Skeleton found in a suitcase: കൊല്ലത്ത് പള്ളിപ്പറമ്പിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം; ദുരൂഹത, അന്വേഷണം

Skeleton found in a suitcase near church: ശാരദമഠം സിഎസ്ഐ പള്ളിയുടെ സെമിത്തേരിക്ക് സമീപത്താണ് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Written by - Zee Malayalam News Desk | Last Updated : Mar 12, 2025, 01:04 PM IST
  • ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം
  • ഇതിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസ് കണ്ടെത്തൽ
Skeleton found in a suitcase: കൊല്ലത്ത് പള്ളിപ്പറമ്പിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം; ദുരൂഹത, അന്വേഷണം

കൊല്ലം: കൊല്ലത്ത് പള്ളി സെമിത്തേരിക്കടുത്ത് സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയുടെ സെമിത്തേരിക്ക് സമീപത്താണ് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മനുഷ്യന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നി​ഗമനം.

Add Zee News as a Preferred Source

ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം. ഇതിൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസ് കണ്ടെത്തൽ. അസ്ഥി ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ്യത. ഇതിനെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ പള്ളിയിൽ ജോലിക്ക് എത്തിയവരാണ് സ്യൂട്ട്കേസ് കണ്ടത്.

കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിന്റെ തകരാറ് പരിശോധിക്കാൻ എത്തിയതായിരുന്നു. പൈപ്പ് ലൈൻ പോകുന്ന വഴിയിലൂടെ പോയപ്പോഴാണ് സെമിത്തേരിക്കടുത്തുള്ള കാടുമൂടിയ സ്ഥലത്ത് സ്യൂട്ട്കേസ് കണ്ടെത്തിയത്. ഇതിൽ അസ്ഥികൂടം കണ്ടെത്തി. ഇതിനപ്പുറം റോഡാണ്. റോഡിൽ നിന്ന് ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News