)
കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തി. മൈതാനത്തിന് സമീപമുള്ള കാട്ടിൽ നിന്നുമാണ് മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളാണ് ഇത് കണ്ടത്. കളിക്കുന്നതിനിടെ കാട്ടിലേക്ക് പോയ പന്ത് തിരയുന്നതിനിടെയാണ് കുട്ടികൾ അസ്ഥികൾ കണ്ടത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി അസ്ഥികൾ കണ്ടെത്തിയ പരിസരം വടം കെട്ടിയയച്ചു. ശനിയാഴ്ച രാവിലെ തലയോട്ടിയും, അസ്ഥികളും, മണ്ണിന്റെ സാംപിളും, സമീപത്ത് കിടന്നിരുന്ന വെള്ളക്കുപ്പയും മറ്റവശിഷ്ടങ്ങളും ശേഖരിക്കുകയും ചെയ്തു. ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇവ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.