)
കോട്ടയം: ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിന്റെ സമീപത്തുള്ള കാട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്റേത്. പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കൂടുതൽ പരിശോധനയ്ക്കായി ഇവ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഇവിടെ ഇവയുടെ വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഫോറന്‍സിക് ലാബിലാണ് പ്രാഥമിക പരിശോധന നടത്തിയത്.
ഇന്നലെ വിശദമായ പോസ്റ്റ്മോർട്ടം നടന്നിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പത്തുവര്‍ഷത്തിനിടെ കോട്ടയം ജില്ലയിൽ നിന്ന് കാണാതായ ആളുകളുടെ വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമരകം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളാണ് അസ്ഥികൂടം കണ്ടത്. കളിക്കുന്നതിനിടെ കാട്ടിലേക്ക് പോയ പന്ത് തിരയുന്നതിനിടെയാണ് കുട്ടികൾ അസ്ഥികൾ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.