Skull Found: കുളിക്കടവിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി; പരിശോധനയിൽ സമീപത്ത് മറ്റ് അസ്ഥികളും, അന്വേഷണം

Skull Found Thodupuzha: ശാസ്ത്രീയ പരിശോധനകൾക്കായി തലയോട്ടിയും സമീപത്ത് നിന്ന് കിട്ടിയ മറ്റ് അസ്ഥിയുടെ ഭാഗങ്ങളും പോലീസ് ശേഖരിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 21, 2025, 04:30 PM IST
  • തൊടുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
  • സമീപത്ത് നിന്ന് മറ്റ് അസ്ഥികളും കണ്ടെടുത്തു
Skull Found: കുളിക്കടവിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി; പരിശോധനയിൽ സമീപത്ത് മറ്റ് അസ്ഥികളും, അന്വേഷണം

ഇടുക്കി: തൊടുപുഴയിൽ കുളിക്കടവിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. തൊടുപുഴ മണക്കാട് തോട്ടിൽ മുണ്ടിയാടി പാലത്തിന് താഴെയാണ് മനുഷ്യൻ്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തിയത്.

Add Zee News as a Preferred Source

കാക്ക കൊത്തി വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് കുളിക്കാനെത്തിയവർ നടത്തിയ പരിശോധനയിലാണ് തലയോട്ടിയാണെന്ന് വ്യക്തമായത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസ് സ്ഥലത്തെത്തി.

പരിശോധനയിൽ സമീപത്ത് നിന്ന് മറ്റ് ചില അസ്ഥികളും കണ്ടെത്തി. പ്രാഥമിക നടപടികൾക്ക് ശേഷം ശാസ്ത്രീയ പരിശോധനകൾക്കായി തലയോട്ടിയും സമീപത്ത് നിന്ന് കിട്ടിയ മറ്റ് അസ്ഥിയുടെ ഭാഗങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തിൽ തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News