ഇനി മുതല്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന്

RC ബുക്കില്‍ BS ഫോര്‍ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങള്‍ക്കാണ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

Last Updated : Sep 25, 2020, 10:42 AM IST
  • വാഹനങ്ങളില്‍ നിന്നുള്ള പുകമാലിന്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് (BS).
  • BS മൂന്നിനെക്കാള്‍ മലിനീകരണം കുറഞ്ഞ വണ്ടികളാണ് BS ഫോര്‍.
ഇനി മുതല്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന്

Alappuzha: അടുത്ത മാസം മുതല്‍ പുകപരിശോധന  സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും... പുകപരിശോധനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വാഹനങ്ങളിലെ പുകപരിശോധന (Smoke Test) പതിവുപോലെ പരിശോധനകേന്ദ്രങ്ങളില്‍ നടക്കുമെങ്കിലും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കണം. 

ഇതിനുശേഷമാകും മോട്ടോര്‍ വാഹനവകുപ്പ് (Department Of Motor Vehicle) സര്‍ട്ടിഫിക്കറ്റ് നല്‍കുക. BS ഫോര്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. എന്നാല്‍, ഇപ്പോഴും ആറു മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കി വരുന്നത്. ഇതാണ് തര്‍ക്കത്തിന് കാരണം.

Video: കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു; അച്ഛന്‍റെ ലൈസന്‍സ് പോയി

RC ബുക്കില്‍ BS ഫോര്‍ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങള്‍ക്കാണ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 2017 ഏപ്രിലിന് ശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം BS ഫോര്‍ വിഭാഗത്തില്‍പ്പെട്ടവയാണ്. എന്നാല്‍, 2017ന് മുന്‍പ് ഇറങ്ങിയ BS ഫോര്‍ വാഹനങ്ങള്‍ അത് RC ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.

സംസ്ഥാനങ്ങള്‍ക്ക് പിഴ കുറയില്ല -കേന്ദ്രസര്‍ക്കാര്‍

വാഹന ഡീലര്‍മാരില്‍ നിന്ന് ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇത് പരിശോധന സമയത്ത് ഹാജരാക്കിയാല്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കും. എന്നാല്‍, BS ഫോര്‍ വിഭാഗത്തില്‍പ്പെട്ട ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലെ മലിനീകരണതോത് എത്രവരെയാകാമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് അസോസിയേഷന്‍ പറയുന്നത്. 

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കി തുടങ്ങുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു. വാഹനങ്ങളില്‍ നിന്നുള്ള പുകമാലിന്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് (BS). BS മൂന്നിനെക്കാള്‍ മലിനീകരണം കുറഞ്ഞ വണ്ടികളാണ് BS ഫോര്‍.

More Stories

Trending News