സ്വത്ത് തര്‍ക്കം; മകന്‍ അമ്മയെ കൊലപ്പെടുത്തി!

അമ്മയെ കൊലപ്പെടുത്തിയശേഷം പ്രതി നേരെപോയത് മുന്‍ പഞ്ചായത്തംഗത്തിന്‍റെ വീട്ടിലേക്കായിരുന്നു.   

Last Updated : Aug 25, 2019, 10:24 AM IST
സ്വത്ത് തര്‍ക്കം; മകന്‍ അമ്മയെ കൊലപ്പെടുത്തി!

കൊച്ചി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലത്തെ കോട്ടപ്പടി നാഗഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. 

കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്‍റെ ഭാര്യ കാര്‍ത്ത്യായനിയെയാണ് മകന്‍ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം കാര്‍ത്ത്യായനിയുടെ മകന്‍ പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.

സ്വത്ത് സ്വന്തം പേരില്‍ എഴുതികൊടുക്കാതെ സഹോദരിയ്ക്ക് വീടും സ്ഥലവും എഴുതി നല്‍കുമെന്നറിയിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കലിപൂണ്ട പ്രതി ഉറങ്ങികിടന്ന മാതാവിനെ പലതവണ വാക്കത്തികൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമ്മയെ കൊലപ്പെടുത്തിയശേഷം പ്രതി നേരെപോയത് മുന്‍ പഞ്ചായത്തംഗത്തിന്‍റെ വീട്ടിലേക്കായിരുന്നു. വിവരങ്ങള്‍ അറിഞ്ഞ മുന്‍ മെമ്പര്‍ ഇയാളോട് കോട്ടപ്പടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയും അതുപ്രകാരം അയാള്‍ പൊലീസിനു മുന്നില്‍ കീഴടങ്ങുകയും ചെയ്തു.

പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് നാട്ടുകാര്‍പോലും ഈ ക്രൂരകൃത്യത്തെക്കുറിച്ച് അറിയുന്നത്. 

ഫോറന്‍സിക് സംഘം വീട്ടിലെത്തി തെളിവ് ശേഖരിച്ചശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. കാര്‍ത്ത്യായനിയുടെ മകന് ചെറിയ രീതിയില്‍ മാനസിക പ്രശ്‌നമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്‌.

Trending News