Lock down ൽ പരീക്ഷ മാറ്റിവയ്ക്കാത്തതിനെ തുടർന്ന് ആകെ വിഷമത്തിലായ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് സഹായവുമായി ജലഗതാഗത വകുപ്പ് രംഗത്ത്.  യാത്ര ചെയ്യാൻ മാർഗമില്ലാത്തതുകൊണ്ട് ഒരു കുട്ടിയ്ക്കും പരീക്ഷ മുടങ്ങരുതെന്ന ജലഗതാഗത വകുപ്പിന്റെ തീരുമാനമാണ് സാന്ദ്രയ്ക്ക് താങ്ങായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടനാട്ടുകാരിയായ സാന്ദ്ര കോട്ടയം എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.  Lock down ന് ഇടയിലും പരീക്ഷയുമായി മുന്നോട്ട് എന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ ആകെ വിഷമത്തിലായിരുന്നു സാന്ദ്ര.  കാരണം ബോട്ട് സർവീസ് ഇല്ലാതെ സാന്ദ്രയ്ക്ക് പരീക്ഷയ്ക്ക് പോകാൻ കഴിയില്ല, സ്കൂളിൽ എത്താൻ കഴിയില്ല.  ദിവസവേതനക്കാരായ മാതാപിതാക്കൾക്ക് മകളെ പരീക്ഷയ്ക്കെത്തിക്കാൻ മറ്റു മാർഗങ്ങളും ഇല്ലായിരുന്നു.  


Also read: ഒരു പുൽപാമ്പിനെ പോലും നോവിക്കാത്ത ആനിയെ സ്വന്തമാക്കിയ ഞാൻ ഭാഗ്യവാൻ... 


ഒരാൾക്ക് വേണ്ടി ബോട്ടോടിക്കാൻ ജലഗതാഗത വകുപ്പ് തയ്യാറാകുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലയെങ്കിലും  തന്റെ ഈ പ്രശ്ണം സാന്ദ്ര ജലഗതാഗത വകുപ്പിനെ അറിയിച്ചു. പക്ഷേ സാന്ദ്രയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടുള്ളതായിരുന്നു വകുപ്പിന്റെ തീരുമാനം.  70 പേർ യാത്ര ചെയുന്ന ബോട്ട് സാന്ദ്രയ്ക്ക് മാത്രമായി ജലഗതാഗത വകുപ്പ് തയ്യാറാക്കിയാണ് സാന്ദ്രയെ ഞെട്ടിച്ചത്.


Also read: മഹാദേവനെ ഇങ്ങനെ ഭജിച്ചാൽ ഇരട്ടിഫലം...


പരീക്ഷയുടെ അന്ന് ബോട്ട് കൃത്യമായി ജട്ടിയിലെത്തുകയും സാന്ദ്രയെ സ്കൂളിൽ എത്തിക്കുകയും ചെയ്തു.  മാത്രമല്ല സാന്ദ്ര പരീക്ഷ എഴുതി തിരികെ വരുന്നതുവരെ ബോട്ട് കാത്തുനിൽക്കുകയും സാന്ദ്രയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.  ജലഗതാഗത വകുപ്പിന്റെ ഈ നടപടിയ്ക്ക് സാന്ദ്ര നന്ദി അറിയിക്കുകയും ചെയ്തു.