വാവ സുരേഷിനായി അര്‍ച്ചനയും പുറ്റും മുട്ടയും‍; ആരോഗ്യ നിലയില്‍ പുരോഗതി!!

അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടി പ്രാര്‍ത്ഥനയും വഴിപാടുമായി ആരാധകര്‍. 

Last Updated : Feb 15, 2020, 08:28 PM IST
വാവ സുരേഷിനായി അര്‍ച്ചനയും പുറ്റും മുട്ടയും‍; ആരോഗ്യ നിലയില്‍ പുരോഗതി!!

അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടി പ്രാര്‍ത്ഥനയും വഴിപാടുമായി ആരാധകര്‍. 

വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയില്‍ വഴിപാട് തിരക്കാണ്. ആരുവിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടിച്ച്‌ അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനത്ത് നിരവധി ആരാധകരുണ്ട്.

അപകടം സംഭവിച്ച വാര്‍ത്ത പ്രചരിച്ചതോടെ മണ്ണാറശാലയില്‍ വാവയുടെ പേരില്‍ അര്‍ച്ചന, പുറ്റും മുട്ടയും സമര്‍പ്പിക്കല്‍ എന്നിവ നടന്നു. 

വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ് സന്ദേശം അയച്ചു. വ്യാഴാഴ്‌ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംക്ഷനില്‍ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. 

ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച്‌ പുറത്തെടുക്കുന്നതിനിടെ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു. 

കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച്‌ പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പത്.

അതേസമയം, മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മ്മദ് അറിയിച്ചു.

ചികില്‍സയിലുള്ള സുരേഷിന് ആന്റി വെനം നല്‍കി വരികയാണെന്നും എഴുപത്തിരണ്ട് മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

More Stories

Trending News