ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി റെയില്‍വേ ജീവനക്കാര്‍ നാട്ടിലേക്ക്....

ഇന്ത്യന്‍ റെയില്‍വേയുടെ  ഇടപെടലിനെ തുടര്‍ന്നാണ്‌ ന്യൂഡല്‍ഹി, നിസാമുദ്ദിന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങി കിടന്നവര്‍ യാത്ര ആരംഭിച്ചത്.   

Updated: Mar 26, 2020, 12:29 PM IST
ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി റെയില്‍വേ ജീവനക്കാര്‍ നാട്ടിലേക്ക്....

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങി കിടന്ന മലയാളി റെയില്‍വേ ജീവനക്കാര്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. 

ഇന്ത്യന്‍ റെയില്‍വേയുടെ  ഇടപെടലിനെ തുടര്‍ന്നാണ്‌ ന്യൂഡല്‍ഹി, നിസാമുദ്ദിന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങി കിടന്നവര്‍ യാത്ര ആരംഭിച്ചത്. ഇവർക്കായി പ്രത്യേകം  ഏര്‍പ്പാടാക്കിയ തീവണ്ടിയിലാണ് നാട്ടിലേക്ക് തിരിച്ചിരിക്കുന്നത്.

Also read: കോറോണ: മരണസംഖ്യയിൽ ചൈനയെ കടത്തിവെട്ടി സ്പെയിൻ

കേരള എക്സ്പ്രസ്, എറണാകുളം നിസാമുദ്ദിന്‍ എക്സ്പ്രസ് ട്രെയിനുകള്‍ കുടുങ്ങിയ 65 പേരാണ് നാട്ടിലേക്ക്  യാത്ര തിരിച്ചത്. നാട്ടിലെത്തിയാൽ സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

മാര്‍ച്ച് 20നും 21നുമായാണ് ഇവര്‍ കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍, ഇവര്‍ പുറപ്പെട്ടതിനു പിന്നാലെയാണ് രാജ്യത്ത് എല്ലാ റെയില്‍വേ സര്‍വീസുകളും സര്‍ക്കാര്‍ റദ്ദ് ചെയ്തത്. 

Also read: ഞങ്ങളല്ല കോറോണയെ സൃഷ്ടിച്ചതും പരത്തിയതും: ചൈന

അതുകൂടാതെ സമ്പൂര്‍ണ lock down കൂടിയായതോടെ ഭക്ഷണവും കിടക്കാന്‍ ഇടവുമില്ലാതെ ജീവനക്കാര്‍ ദുരിതത്തിലാകുകയായിരുന്നു.

തുടര്‍ന്ന്, ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും റെയില്‍വെ ഇക്കാര്യത്തില്‍ ഇടപെടുകയുമായിരുന്നു. 

ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ച ഇവര്‍ റെയിൽവേ മന്ത്രി , കേരളത്തിൽ നിന്നുള്ള എം പി മാർ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി എന്നിവർക്ക് നന്ദി പറയുകയും ചെയ്തു.