തര്‍ക്കം രൂക്ഷം;ജോസോ ജോസഫോ...?ആരാണ്,ഇടത് മുന്നണിയിലേക്കെന്ന് കണ്ടറിയണം!

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസ്‌ ജോസ്,ജോസഫ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു.

Last Updated : Jun 6, 2020, 04:40 PM IST
തര്‍ക്കം രൂക്ഷം;ജോസോ ജോസഫോ...?ആരാണ്,ഇടത് മുന്നണിയിലേക്കെന്ന് കണ്ടറിയണം!

കോട്ടയം:കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസ്‌ ജോസ്,ജോസഫ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു.

കെഎം മാണി തയ്യാറാക്കിയ കരാര്‍ അനുസരിച്ചുകൊണ്ട് പ്രസിഡന്റ് സ്ഥാനം വിട്ട് തരണം എന്ന് ജോസഫ്‌ വിഭാഗം ആവശ്യപെടുന്നു.

എന്നാല്‍ ജോസഫ്‌ വിഭാഗത്തിന് വേണ്ടി പ്രസിഡന്റ് സ്ഥാനം വിട്ട് നല്‍കില്ല എന്ന നിലപാടിലാണ് ജോസ് വിഭാഗം.

അതേസമയം കോണ്‍ഗ്രസിന്‌ വേണ്ടിയാണെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ജോസ് കെ മാണി എംപി വ്യക്തമാക്കുകയും ചെയ്യുന്നു.

എന്തായാലും കേരളാ കോണ്‍ഗ്രസിലെ ജോസ്,ജോസഫ്‌ വിഭാഗം തര്‍ക്കം യുഡിഎഫിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ്‌ നേതൃത്വം ആകട്ടെ ഇരു വിഭാഗവും യുഡിഎഫിന്‍റെ ഭാഗമാണ് എന്ന് പറയുന്നു.എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വം 
പ്രശ്ന പരിഹാരത്തിനുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.

അതേസമയം ജോസ്,ജോസഫ്‌ വിഭാഗങ്ങള്‍ ആകട്ടെ തങ്ങള്‍ക്ക് മുന്നണി മാറുന്നതിന് മടിയില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പാലാ ഉപതെരെഞ്ഞെടുപ്പില്‍ ജോസഫ്‌ വിഭാഗം വഞ്ചിച്ചെന്ന് ജോസ് കെ മാണി ആരോപിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ജോസ്,ജോസഫ്‌ വിഭാഗങ്ങളെ ഒന്നിച്ച് കൊണ്ടുപോവുക യുഡിഎഫിനെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.

Also Read:അവര്‍ ജ്യോതിരാദിത്യയുടെ ട്വിറ്ററില്‍ തപ്പി;ബിജെപി നീങ്ങുന്നത്‌ 'വാര്‍ റൂം കെസി'ക്കെതിരെ..!

എന്നാല്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിയാകട്ടെ ജോസ് കെ മാണിയുമായും പി ജെ ജോസഫുമായും സഹകരിക്കാന്‍ സന്നദ്ധമാണ്.

അതേസമയം ആദ്യം മുന്നണി വിടുന്ന തീരുമാനം ഏത് വിഭാഗം ആകും എടുക്കുക എന്നതിനെ ആശ്രയിച്ചാകും ഇടതുമുന്നണി തീരുമാനം എടുക്കുക.

മുന്നണി മാറാന്‍ മടിക്കില്ല എന്ന് പിജെ ജൊസഫ് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്‌ നേതാക്കള്‍ 
പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

Trending News