തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേഗോപുരത്തിന് സമീപം അജ്ഞാതർ ഡ്രോൺ പറത്തി. അത്യാധുനിക നിരീക്ഷണ ക്യാമറകളും വൻ സുരക്ഷാ സന്നാഹവുമുള്ള മേഖലയിലൂടെയാണ് ഡ്രോൺ പറത്തിയത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഡ്രോൺ പറത്തരുതെന്ന കർശന നിയമം മറികടന്നാണ് ഡ്രോൺ പറത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് പദ്മതീർഥ കുളത്തിന് കുറുകേ പറന്നെത്തിയ ഡ്രോൺ കിഴക്കേ ഗോപുരത്തിന് സമീപം വട്ടം ചുറ്റിയ ശേഷം തിരികെ പോയെന്നാണ് പോലീസിന് വിവരം ലഭിച്ചത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം. കിഴക്കേനടയുടെ ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് ഡ്രോൺ പറന്നുവരുന്നത് കണ്ടത്.
തുടർന്ന് ഇവർ ക്ഷേത്രത്തിലെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തുടർന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രസാദ്, എസ്എച്ച്ഒ ശിവകുമാർ, കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ എത്തി പരിശോധന നടത്തി. പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രോൺ കടന്നുവന്ന വഴി പോലീസ് കണ്ടെത്തി.
ഡ്രോൺ പറത്തിയവരെയും ഡ്രോണും കണ്ടെത്താൻ സാധിച്ചിട്ടില്ല. കുളത്തിന് സമീപമുള്ള കല്യാണ മണ്ഡപത്തിൽ വീഡിയോയും ഫോട്ടോയും എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ, സംശയകരമായ രീതിയിൽ കണ്ടവർ എന്നിവരെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ, തങ്ങൾ ഡ്രോൺ പറത്തിയിട്ടില്ലെന്നാണ് ഇവർ മൊഴി നൽകിയത്.
അതീവ സുരക്ഷാ മേഖലയിൽ നിയന്ത്രണങ്ങൾ ഭേദിച്ച് ഡ്രോൺ പറത്തിയ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് പറഞ്ഞു. കനത്ത സുരക്ഷാ സംവിധാനങ്ങളെ ഭേദിച്ച് ഡ്രോൺ പറത്തിയ സംഭവത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസിന്റെ സുരക്ഷാ വിഭാഗം ഡിസിപി തയ്യാറാക്കിയ റിപ്പോർട്ട് ഫോർട്ട് പോലീസിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









