ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് സസ്പെന്‍ഡ്‌ ചെയ്തു

മദ്യപിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് സസ്പെന്‍ഡ്‌ ചെയ്തു.

Last Updated : Aug 19, 2019, 05:12 PM IST
ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് സസ്പെന്‍ഡ്‌ ചെയ്തു

തിരുവനന്തപുരം: മദ്യപിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് സസ്പെന്‍ഡ്‌ ചെയ്തു.

മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് സസ്പെന്‍ഡ്‌ ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ്‌ ചെയ്തിരിക്കുന്നത്.

മോട്ടോര്‍ വാഹന നിയമപ്രകാരം നോട്ടീസ് നല്‍കി 15 ദിവസം പിന്നിട്ടിട്ടും മറുപടു നല്‍കാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം 30 ദിവസത്തിനകം അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതി തിരുവനന്തപുരം ആര്‍ടിഒ നല്‍കിയിട്ടുണ്ട്.

ശ്രീറാമിന്‍റെയും കാറില്‍ കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്‍റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകുന്നതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവം നടന്ന്‍ 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ലൈസന്‍സ് സസ്പെന്‍ഡ്‌ ചെയ്തത്. 

സംഭവത്തില്‍ പൊലീസിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത് വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. പൊലീസിന്‍റെ വീഴ്ച ഡോക്ടറുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.

അതേസമയം, സംഭവസമയത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​ഫ ഫി​റോ​സി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഇ​പ്പോ​ള്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യി​ല്ല. നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ഫ​യ്ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കും. അ​മി​ത​വേ​ഗ​ത്തി​ന് ന​ല്‍​കി​യ നോ​ട്ടീ​സി​ന് വ​ഫ പി​ഴ അ​ട​ച്ചി​രു​ന്നു. പി​ഴ അ​ട​ച്ച​ത് കു​റ്റ​കൃ​ത്യം അം​ഗീ​ക​രി​ച്ച​തി​ന് തെ​ളി​വെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു.

മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ സര്‍വേ വകുപ്പ് ഡയറക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

 

Trending News