ഡൽഹി: സമഗ്ര ശിക്ഷാ കേരളയുടെ ആദ്യഗഡുവിലെ ബാക്കി തുക ഒരാഴ്ചക്കകം നൽകുമെന്ന് അറിയിച്ച് കേന്ദ്രം. നോൺ റെക്കറിങ് അക്കൌണ്ടിൽ പണമില്ലാത്തതിനാലാണ് കുടിശിക വൈകുന്നതെന്ന് കേന്ദ്രം. നവംബർ മൂന്നിന് സമഗ്ര ശിക്ഷാ കേരളയുടെ ആദ്യഗഡുവായ 109 കോടിയിലെ 92 കോടി 41 ലക്ഷം സംസ്ഥാനത്തിന് നൽകി. അതിൽ കുറവുള്ള തുകയാണ് കേന്ദ്രം ഒരാഴ്ചക്കകം നൽകുമെന്ന് സംസ്ഥാനത്തെ ഔദ്യോഗികമായി അറിയിച്ചത്.
സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ടായി സംസ്ഥാനത്തിന് 456 കോടി രൂപയാണ് ലഭിക്കേണ്ടത്. ഇതിൽ 319 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന സർക്കാർ ഇതിനോടകം നടത്തിയിട്ടുണ്ട്. ഈ തുക ഒരുമിച്ച് നൽകണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും നാല് ഗഡുക്കളായി നൽകാമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









