എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകള്‍ സീല്‍ പൊട്ടിയ്ക്കാത്ത നിലയില്‍ റോഡരികില്‍

മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് വഴിപോക്കന്  ലഭിച്ചത്.

Last Updated : Mar 14, 2019, 10:51 AM IST
 എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകള്‍ സീല്‍ പൊട്ടിയ്ക്കാത്ത നിലയില്‍ റോഡരികില്‍

കോഴിക്കോട്: സീല്‍ പൊട്ടിയ്ക്കാത്ത നിലയില്‍ എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകള്‍  റോഡരികില്‍ നിന്ന് കണ്ടെടുത്തു. 

കോഴിക്കോട് ജില്ലയിലെ കായണ്ണ ജി.എച്ച്.എസ്.എസ് സ്കൂളില്‍ ഇന്നലെ നടന്ന പരീക്ഷയുടെ ഉത്തര കടലാസുകളാണ് റോഡരികില്‍ നിന്ന് കണ്ടെത്തിയത്. 

മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് വഴിപോക്കന്  ലഭിച്ചത്. സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡന്‍റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ പരീക്ഷാ ജോലികളില്‍ നിന്ന് നീക്കി. 

വൈകിട്ട് 3.30-ന് അവസാനിച്ച പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ തപാല്‍വഴി അയയ്ക്കാനായി സ്‌കൂള്‍ ജീവനക്കാരന്‍ കൊണ്ടു പോകുമ്പോള്‍ ബൈക്കില്‍ നിന്ന് വീണതാണെന്ന് കരുതുന്നു. 

സ്‌കൂളില്‍ നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ നിന്നുമാണ് കെട്ട് ലഭിച്ചത്. കെട്ട് ലഭിച്ചയാള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും അധ്യാപകരെത്തി കെട്ട്  സ്‌കൂളിലെത്തിക്കുകയുമായിരുന്നു.സീല്‍ പൊട്ടാതെ, ഒരു പോറല്‍പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു കെട്ടുകള്‍.

എന്നാല്‍, രോഗിയാണെന്നും തലചുറ്റി ബൈക്കില്‍നിന്നുവീണ് പീടികയില്‍ കയറിയിരുന്ന സമയം നാട്ടുകാര്‍ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. 

ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയതറിഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തകരും നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു. 

Trending News