)
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2026 മാർച്ച് 5 മുതൽ 30 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക. രാവിലെ 9.30 നാണ് പരീക്ഷകൾ ആരംഭിക്കുക. ഐടി മോഡൽ പരീക്ഷ 2026 ജനുവരി 12 മുതൽ 22 വരെ നടക്കും. എസ്എൽസി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതൽ 13 വരെ. എസ്എൽസി മോഡൽ പരീക്ഷ 2026 ഫെബ്രുവരി 16 മുതൽ 20 വരെ. അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ കൊടുക്കേണ്ട തീയതി 2025 നവംബർ 12 മുതൽ 19 വരെ. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബർ 21 മുതൽ 26 വരെ. മൂല്യ നിർണ്ണയം 2026 ഏപ്രിൽ 7 മുതൽ 25 വരെ. ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി 2026 മെയ് 8. ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഉൾപ്പടെ 3000 ലധകം കേന്ദ്രങ്ങൾ പരീക്ഷക്ക് സജ്ജമാക്കിയിട്ടുണ്ട്. 4,25000 കുട്ടികളാണ് എസ്എൽസി പരീക്ഷ ഈ വർഷം എഴുതുന്നത്.
ഹയർ സെക്കൻഡറി പരീക്ഷകൾ
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ നടക്കും. ഉച്ചക്ക് 1.30 നാണ് പരീക്ഷ ആരംഭിക്കുന്നത്. രണ്ടാം വർഷ പൊതു പരീക്ഷ മാർച്ച് 6 മുതൽ 28 വരെ. രാവിലെ 9.30 നാണ് പരീക്ഷ. വെള്ളിയാഴ്ച രാവിലെ 9.15 ന് തുടങ്ങി ഉച്ചക്ക് 12 ന് അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.