SSLC Plus Two Board Exam 2025: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

SSLC Higher Secondary VHSE Exam Updates: മൊത്തം 2980 കേന്ദ്രങ്ങളിലായാണ് ഇന്ന് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 3, 2025, 07:50 AM IST
  • സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും
  • സംസ്ഥാനത്തൊട്ടാകെ 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്
SSLC Plus Two Board Exam 2025: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും.  സംസ്ഥാനത്തൊട്ടാകെ 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഹയർസെക്കൻഡറി പരീക്ഷയും നടക്കും. 

Add Zee News as a Preferred Source

Also Read: പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

മൊത്ത 2980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്.  കേരളത്തിൽ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്‌മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്.  ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു.

ഇത്തവണ ഗള്‍ഫ് മേഖലയില്‍ നിന്നും 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ നിന്നും 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. എന്നാൽ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.

Also Read: മേട രാശിക്കാർക്ക് തിരക്കേറും, ചിങ്ങ രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!

എസ്എസ്എൽസി പരീക്ഷ രാവിലെ 9: 30 ക്ക് നടക്കും. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ നടക്കുന്നത് ഉച്ചയ്ക്ക് 1:30 നാണ് . എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 26 ന് അവസാനിക്കും. പ്ലസ്ടു പരീക്ഷ എഴുതുന്നത് 4,44,693 വിദ്യാർത്ഥികളാണ്. ആറാം തീയതി പ്‌ളസ്-വൺ പരീക്ഷകൾ തുടങ്ങി 29ന് അവസാനിക്കും.  ശേഷം ഏപ്രിൽ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എസ്എസ്എൽസി, ഹയർസെക്കണ്ടറി മൂല്യനിർണയം തുടങ്ങും. സുഗമമമായ പരീക്ഷ നടത്തിപ്പിനും, ചോദ്യപേപ്പറുകളും, ഉത്തരക്കടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊടുംചൂടിൽ തളരാതിരിക്കാൻ കുടിവെള്ളം എല്ലാ പരീക്ഷാഹാളിലുമെത്തിക്കും. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മന്ത്രി ആശംസകൾ അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News