SSLC Result 2025: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും; എവിടെ ഫലമറിയാം, വിശദാംശങ്ങള്‍

SSLC Result 2025 Will Be Declared On May 9: ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി ( ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

Written by - Zee Malayalam News Desk | Last Updated : May 9, 2025, 09:47 AM IST
  • വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ച ശേഷം എസ്എസ്എൽസി ഫലം ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും
  • ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും
SSLC Result 2025: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും; എവിടെ ഫലമറിയാം, വിശദാംശങ്ങള്‍

തിരുവനന്തപുരം: 2025ലെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി ( ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും.

Add Zee News as a Preferred Source

പിആർഡി ലൈവ് മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലൂടെയും ഫലം അറിയാൻ സാധിക്കും. 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് സംസ്ഥാനത്ത് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം എസ്എസ്എൽസിക്ക് 99.69 ശതമാനം ആയിരുന്നു വിജയം. വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ച ശേഷം എസ്എസ്എൽസി ഫലം ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. വൈകിട്ട് നാല് മണി മുതൽ പിആർഡി ലൈവ് മൊബൈൽ ആപ്പിലും വെബ്സൈറ്റിലും എസ്എസ്എൽസി ഫലം ലഭ്യമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഫലം അറിയുന്നതിന് സന്ദർശിക്കേണ്ട വെബ്സൈറ്റുകൾ

1. https://pareekshabhavan.kerala.gov.in

2. https://results.digilocker.kerala.gov.in

3. https://prd.kerala.gov.in

4. https://examresults.kerala.gov.in

5. https://results.kerala.gov.in

6. https://results.kite.kerala.gov.in

7. https://kbpe.kerala.gov.in

8. https://ssloexam.kerala.gov.in

എസ്എസ്എൽസി (എച്ച്ഐ)- https://sslchiexam.kerala.gov.in. ടിഎച്ച്എസ്എൽസി (എച്ച്ഐ)- https://thschiexam.kerala.gov.in. എഎച്ച്എസ്എൽസി റിസൾട്ട്- https://ahslcexam.kerala.gov.in. ടിഎച്ച്എസ്എൽസി റിസൾട്ട്- https://thslcexam.kerala.gov.in/thslc/index.php.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും.

Trending News