Student In Critical Condition: ഡാൻസിനിടെ പാട്ട് നിന്നപ്പോൾ കളിയാക്കല്‍, ഏറ്റുമുട്ടി വിദ്യാ‍ർഥികൾ; പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ

Student In Critical Condition: സ്വകാര്യ ട്യൂഷൻ സെന്ററിലെ പത്താംക്ലാസുകാരുടെ ഫെയർവെൽ പാർട്ടിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 12:52 PM IST
  • സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവഗുരുതരം
  • വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിലാണ് സംഭവം
  • ഫെയർവെൽ പാർട്ടിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
Student In Critical Condition: ഡാൻസിനിടെ പാട്ട് നിന്നപ്പോൾ കളിയാക്കല്‍, ഏറ്റുമുട്ടി വിദ്യാ‍ർഥികൾ; പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ

താമരശ്ശേരി: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവഗുരുതരം. എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരിക്കേറ്റ‌ത്. നിലവിൽ കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Add Zee News as a Preferred Source

വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിലാണ് സംഭവം. സ്വകാര്യ ട്യൂഷൻ സെന്ററിലെ പത്താംക്ലാസുകാരുടെ ഫെയർവെൽ പാർട്ടിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.  

കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ നൃത്തം ചെയ്തിരുന്നു. ഇതിനിടെ ഫോൺ തകരാറായി പാട്ട് നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. ഇതോടെ താമരശ്ശേരി ഹയർെസക്കൻഡറി സ്കൂളിലെ ചില വിദ്യാ‍ർഥികൾ കൂകി വിളിച്ചു. ഇതാണ് തർക്കത്തിന് കാരണമായത്. പിന്നാലെ കലഹിച്ച വിദ്യാർഥികളെ അധ്യാപകർ ഇടപെട്ട് മാറ്റുകയും രംഗം ശാന്തമാക്കുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച ട്യൂഷൻ സെന്ററിന് സമീപം വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News