സമ്പൂര്‍ണ്ണ ആഴ്ച ഫലം

ഒക്ടോബർ 15 മുതൽ 21 വരെ by  വി സജീവ് ശാസ്‌താരം

Last Updated : Oct 20, 2018, 08:42 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ നേട്ടം ഉണ്ടാകും. അന്യരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെട്ട് മാനഹാനിക്ക് സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുതിർന്നവരിൽ നിന്ന് ശക്തമായ എതിർപ്പുകൾ നേരിടും.

ഭരണി: സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കള്‍ മൂലം ഉണ്ടാകുന്ന വിഷമാവസ്ഥകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് ജനസമ്മിതി.

കാർത്തിക: ആരോഗ്യസ്ഥിതി മെച്ചപ്പെടും. ധനപരമായി വാരം അനുകൂലമല്ല. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില്‍നിന്നും ധനലാഭത്തിനു സാധ്യത. തൊഴിലന്വേഷണങ്ങൾ വിജയിക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. 

രോഹിണി: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരം. അവിചാരിതമായ ധനലാഭമുണ്ടാകും. ഇഷ്ട ഭക്ഷണം ലഭിക്കും, കടങ്ങൾ വീട്ടുവാന്‍ സാധിക്കും, ബന്ധു ജനസഹായം ലഭിക്കും. തടസങ്ങൾ തരണം ചെയ്യുവാന്‍ സാധിക്കും. 

മകയിരം: വിവാഹമാലോചനകളിൽ അനുകൂല ഫലങ്ങൾ, രോഗബാധിതർക്ക് ആശ്വാസമുണ്ടാകും, പൊതു പ്രവർത്തനത്തിൽ നേട്ടങ്ങൾ,  വാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാവും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ സഹായത്താൽ  പ്രശ്നപരിഹാരമുണ്ടാകും. 

തിരുവാതിര: കുടുംബ സമേതം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, സന്താനങ്ങളെക്കൊണ്ട് മനോവിഷമം അനുഭവിക്കും, സ്വന്തമായ ബിസിനസ്സിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും, ദീര്‍ഘയാത്രകള്‍ വേണ്ടിവരും, ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ ഉണ്ടാവും.  

പുണർതം: ഇഷ്ടജനങ്ങൾക്ക് ആരോഗ്യ വിഷമതകൾ, സ്വദേശം വിട്ടുള്ള യാത്രകൾ, പുണ്യസ്ഥല സന്ദര്‍ശനം ഇവയുണ്ടാകും.വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. 

പൂയം: യാത്രകൾ കൂടുതലായി വേണ്ടിവരും, ആരോഗ്യപരമായ വിഷമതകൾ തുടർന്ന് ഔഷധ സേവ. പ്രതികൂലമായി നിലനിന്നിരുന്ന തടസ്സങ്ങൾ മാറും, സാമ്പത്തികമായി ചെറിയ നേട്ടം, പ്രവർത്തന മാന്ദ്യം വിട്ടുമാറും, വിവാഹാലോചനകളിൽ അനുകൂല തീരുമാനം. 

ആയില്യം: സാമ്പത്തിക വിഷമതകൾ ശമിക്കും, ഉദരരോഗ സാദ്ധ്യത, സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാധ്യത. ദാമ്പത്യവിരഹം അനുഭവിക്കും, ഗൃഹനിർമ്മാണം നീട്ടിവയ്ക്കേണ്ടിവരും. വാരത്തിന്‍റെ അവസാനത്തോടെ ആരോഗ്യവിഷമതകൾ ഒഴിയും. പുതിയ ബിസിനസുകൾക്ക് അനുകൂല സമയമല്ല. 

മകം: സുഹൃത്തുക്കൾ മൂലം ചെറിയ പ്രശ്നങ്ങൾ. തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും, യാത്രകൾ വേണ്ടിവരും. പുതിയ ബിസിനസ്സ് വഴി നേട്ടം, ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് തുടക്കത്തിൽ തടസ്സം. ബന്ധുജന വിരഹം അനുഭവിക്കും. 

പൂരം: ധനപരമായി വാരം അനുകൂലമല്ല. കർമ്മ രംഗത്ത് ഉന്നതി, സൗഹൃദങ്ങളിൽ ഉലച്ചിൽ. പുതുവസ്ത്രങ്ങൾ ലഭിക്കും. മറ്റുള്ളവരെ ആശ്രയിച്ചു കാര്യവിജയം സാധിക്കുകയില്ല, വാരത്തിന്‍റെ അവസാനത്തോടെ രോഗശമനം, പ്രവർത്തനങ്ങളിൽ വിജയം എന്നിവയുണ്ടാകും. 

ഉത്രം: പുതിയ തൊഴിലുകൾ തേടുന്നവർക്ക് അനുകൂല വാരം. സഹായികളില്‍നിന്നുള്ള ഇടപെടലുകള്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. ദീർഘകാലമായ വ്യവഹാരങ്ങളില്‍ വിജയം നേടും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. 

അത്തം: വാഹനത്താൽ പരുക്കിനു സാധ്യത. സ്വത്തു തർക്കങ്ങളിൽ തീരുമാനം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. സാമ്പത്തിക വിഷമതകൾ. ബിസിനസ്സിൽ നേട്ടങ്ങൾ, ഔഷധ സേവ വേണ്ടിവരും, പണമിടപടികളിൽ കൃത്യത പുലർത്തും. 

ചിത്തിര: അപ്രതീക്ഷിത ധനനഷ്ടം നേരിടും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 
 
ചോതി: പൊതു പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായത്താല്‍ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.  

വിശാഖം: ധനപരമായ വിഷമതകൾ നേരിടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടികൾ, വാക്കുറപ്പിച്ച വിവാഹത്തിൽ മാറ്റം സംഭവിക്കാം, ആരോഗ്യസ്ഥിതി മെച്ചപ്പെടും. സന്താനങ്ങൾക്കായി പണച്ചെലവ്. 

അനിഴം: ഭൂമി വിൽപ്പനയിൽ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. പണച്ചിലവ് അധികരിക്കുവാൻ ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി.  മാതാവിന് രോഗാരിഷ്ടതകൾ. 

തൃക്കേട്ട: അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍നിന്ന് മോചനം. ബന്ധുജനങ്ങളുടെ പഴി കേൾക്കേണ്ടിവരും, ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്ക് സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്‍ദ്ധിക്കും.

മൂലം: പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിതസൗഖ്യം വര്‍ദ്ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍നിന്നും മനസിന് സുഖം ലഭിക്കും.  

പൂരാടം: പുതിയ വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും. ശ്വാസകോശരോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. കുടുംബസ്വത്തിന്‍റെ അനുഭവമുണ്ടാകും. 

ഉത്രാടം: മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്  അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. 

തിരുവോണം: ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. ലോട്ടറികളിൽ നിന്ന് ചെറിയ ധനലാഭം പ്രതീക്ഷിക്കാം, യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംഭാഷണത്തിലൂടെ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. ലഹരിവസ്തുക്കളിൽ താൽപ്പര്യം വർദ്ധിക്കും.

അവിട്ടം: ആരോഗ്യപരമായി വാരം അനുകൂലം, വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, മാനസിക ഉത്ക്കണ്ഠ അധികരിക്കും, സുഹൃദ് സഹായം ലഭിക്കും. ദ്രവ്യലാഭത്തിനു സാധ്യത. കുടുംബത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. 

ചതയം: ധനപരമായി വാരം നന്നല്ല, കുടുംബത്തിൽ സത്കർമ്മങ്ങൾ നടക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക നിരാശ വര്‍ദ്ധിക്കും. വാഹനവിൽപ്പനയിലൂടെ ധനലാഭം, ബന്ധുജന സഹായം ലഭിക്കും. 

പൂരുരുട്ടാതി: ആരോഗ്യ പരമായി വരം അനുകൂലമല്ല. പ്രവർത്തന മേഖലയിൽ വിജയം കൈവരിക്കും. ഭവനത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. വിദേശ തൊഴിൽ ശ്രമത്തിൽ തിരിച്ചടികൾ നേരിടും, കടങ്ങൾ വീട്ടുവാൻ സാധിക്കും. 

ഉത്രട്ടാതി: ബിസിനസ്സിൽ അവിചാരിത ധനനഷ്ടം, ബന്ധുക്കളെ പിരിഞ്ഞു കഴിയേണ്ടിവരും, സുഹൃത്തുക്കൾക്കായി പണച്ചിലവ്.   കുടുംബപരമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അന്യരുടെ സഹായം തേടും. തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.. 

രേവതി: അടുത്ത ബന്ധു ജനങ്ങൾക്ക് രോഗബാധ സാദ്ധ്യത. സാമ്പത്തികമായ വിഷമതകൾ അധികരിക്കും. സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രധാന തൊഴിലില്‍നിന്ന് വിട്ടു നിൽക്കേണ്ടിവരും. ഭക്ഷണ സുഖം കുറയും, സർക്കാരിൽനിന്ന് അനുകൂല തീരുമാനങ്ങൾ ലഭിക്കും. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ്‌ ശാസ്താരം

9656377700

sastharamastro@gmail.com

 

Trending News