close

News WrapGet Handpicked Stories from our editors directly to your mailbox

കെ.സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയെന്ന്‍ സര്‍ക്കാര്‍

നേരത്തെ സുരേന്ദ്രന്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രികയില്‍ മുഴുവന്‍ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല.   

Updated: Apr 4, 2019, 09:17 AM IST
കെ.സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയെന്ന്‍ സര്‍ക്കാര്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായ കെ സുരേന്ദ്രന്‍ നല്‍കിയ പതികയില്‍ ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശബരിമല സമരവുമായി ബന്ധപ്പെട്ട് 243 കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തൃശ്ശൂർ സ്വദേശി ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു സർക്കാരിന്‍റെ സത്യവാങ്മൂലം.

നേരത്തെ സുരേന്ദ്രന്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രികയില്‍ മുഴുവന്‍ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ബിജെപി പുതിയ നാമനിര്‍ദേശപത്രിക നല്‍കും കേസുകൾ മറച്ചുവച്ചെന്ന പേരിൽ സുരേന്ദ്രന്‍റെ പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്.

ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന അക്രമ സംഭവങ്ങളുൾപ്പെടെ 242 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിൽ   സത്യവാങ്മൂലം നൽകിയത്. 

പത്തനംതിട്ടയിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 20 ക്രിമിനൽ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്. ഇങ്ങനെ തെറ്റായ വിവരം നൽകിയതിന്‍റെ പേരിൽ നാമനിർദ്ദേശ പത്രിക തള്ളിപ്പോകാൻ സാധ്യത ഉണ്ട്. അതുകൊണ്ടാണ് പുതിയ പത്രിക നൽകാൻ തീരുമാനിച്ചത്. മിക്കവാറും നാളയാകും പുതിയ പത്രിക നൽകുക.

സർക്കാർ ഉണ്ടെന്ന് പറയുന്ന ഇത്രയധികം കേസുകളിൽ ഏതെങ്കിലും സമൻസോ, വാറന്‍റോ തനിക്ക് കിട്ടിയില്ലെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മാത്രമല്ല പത്തനംതിട്ടയിൽ ബിജെപി ജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് നടപടിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

കള്ളക്കേസുകൾ സർക്കാർ ചുമത്തിയെന്ന ആരോപണം തിരഞ്ഞെടുപ്പിൽ പരമാവധി ഉപയോഗിക്കാൻ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.