സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും

പരമാവധി ചിലവ് ചുരുക്കിയാകും പരിപാടി നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കുടുംബശ്രീക്കാണ് ഭക്ഷണത്തിന്‍റെ ചുമതല.  

Last Updated : Sep 17, 2018, 01:18 PM IST
സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പരമാവധി ചിലവ് ചുരുക്കിയാകും പരിപാടി നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കുടുംബശ്രീക്കാണ് ഭക്ഷണത്തിന്‍റെ ചുമതല. 

ശാസ്‌ത്രോത്സവം നവംബറില്‍ കണ്ണൂരിലും കായികമേള അടുത്ത മാസം തിരുവനന്തപുരത്തും നടക്കും. ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്ത് സംഘടിപ്പിക്കും. ഘോഷയാത്രയും പന്തലും ഉണ്ടാവില്ല.

Trending News