'ഇനിയും ഇതൊരു ദേശീയ ദുരന്തമല്ലേ!'- റസൂല്‍ പൂക്കുട്ടി

കേരളം നേരിടുന്ന ദുരിതാവസ്ഥ ഇപ്പോഴും ഒരു ദേശീയ ദുരന്തമായി കാണാത്തത് എന്തുകൊണ്ടെന്ന് ഓസ്‌കര്‍ ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടി. 

Last Updated : Aug 17, 2018, 11:46 AM IST
'ഇനിയും ഇതൊരു ദേശീയ ദുരന്തമല്ലേ!'- റസൂല്‍ പൂക്കുട്ടി

കേരളം നേരിടുന്ന ദുരിതാവസ്ഥ ഇപ്പോഴും ഒരു ദേശീയ ദുരന്തമായി കാണാത്തത് എന്തുകൊണ്ടെന്ന് ഓസ്‌കര്‍ ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ ആകാശദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളോടാണ് റസൂല്‍ പൂക്കുട്ടി ഈ ചോദ്യം ഉന്നയിച്ചത്.

കേരളം നേരിടുന്ന സമാനതകളില്ലാത്ത പ്രളയ ദുരിതത്തിന് ദേശീയ മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ നല്‍കുന്നില്ലെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് താരത്തിന്‍റെ പ്രതികരണം. 

പ്രിയമുള്ള ദേശീയ മാധ്യമങ്ങള്‍ക്ക്, ഇതാണ് കൊച്ചി വിമാനത്താവളത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി. കേരളത്തിലെ പ്രളയത്തിന്‍റെ തീവ്രത എന്തെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഇനിയും ഇതൊരു ദേശീയ ദുരന്തമല്ല! എന്‍റെ പ്രിയ മലയാളികളേ, ഈ ദുരിതത്തെ നമ്മള്‍ തന്നെ നേരിടേണ്ടതുണ്ട്! ജയ്ഹിന്ദ്! -റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു.

കൂടാതെ, ഇടുക്കി അണക്കെട്ടില്‍ കൂടുതല്‍ വെള്ളം തുറന്നുവിടില്ലയെന്നതും മഴയുടെ തീവ്രത കുറഞ്ഞതും രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നു. ഇടുക്കി അണക്കെട്ടിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ് 2402.30 അടിയാണ്. 

അതേസമയം, പത്തനംതിട്ട, റാന്നി, പെരിയാര്‍ തീരത്തെ പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, കാലടി, തൃശ്ശൂര്‍, വയനാട്, കോഴിക്കോടിന്‍റെയും കണ്ണൂരിന്‍റെയും മലയോര മേഖലകള്‍, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്ഥിതി ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്.

 

Trending News